
കാറിലോ മറ്റ് വാഹനങ്ങളിലോ യാത്ര ചെയ്യുമ്പോൾ വെള്ളം കുടിക്കുന്നവരാണ് നമ്മളെല്ലാവരും. ചൂട് കൂടിയ സാഹര്യത്തിൽ വെള്ളം കുടിക്കാതിരുന്നാൽ അത് വലിയ അപകടത്തിലേക്ക് എത്തിക്കും. ദിർഘ ദൂര യാത്രകളിലുൾപ്പെടെ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ വെള്ളം കുടിച്ച ശേഷം ആ കുപ്പി നമ്മളെന്താണ് ചെയ്യുക. കാറിൻ്റെ സീറ്റിലോ ഡാഷ് ബോർഡിലോ വയ്ക്കുകയാണോ പതിവ്? എന്നാൽ അങ്ങനെ വയ്ക്കകുയാണെങ്കിൽ അതിന് നിങ്ങളുടെ ജീവിൻ്റെ വിലയുണ്ടെന്ന് ഓർക്കണം. ഇതു സംബന്ധിച്ച് കേരള പൊലീസ് ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എങ്ങനെയാണ് അപകടമുണ്ടാക്കുന്നത്
കുപ്പികൾ സീറ്റിലോ മറ്റോ വച്ചാൽ അത് യാത്രയ്ക്കിടയിൽ അത് താഴെ വീഴാൻ സാധ്യതകളേറെയാണ്. അങ്ങനെ താഴെ വീഴുകയാണെങ്കിൽ അത് പിന്നീട് ഡ്രൈവിങ് സീറ്റിനടിയിലെത്തുകയും പിന്നീട് ക്ലച്ച് , ബ്രേക്ക്, അക്സിലേറ്റർ എന്നിവയ്ക്ക് ഇടയിൽ കുടുങ്ങാനും ഇടയാക്കും. ഇത് ആവശ്യ സമയത്ത് ബ്രേക്ക് കിട്ടാതാകാനും ആക്സിലേറ്റർ ജാം ആകാനും ക്ലച്ച് ചവിട്ടാൻ ബുദ്ധിമുട്ടാക്കാനും ഇടയാക്കും. ഇത്തരം സംഭവങ്ങൾ വലിയ അപകടത്തിലേക്കാണ് നയിക്കുക.
എങ്ങനെ പരിഹരിക്കം
- വെള്ളക്കുപ്പികൾ താഴെ വീഴില്ലെന്ന് ഉറപ്പുള്ളയിടങ്ങളിൽ സൂക്ഷിക്കുക.
- കുപ്പികൾ വയ്ക്കാനുള്ള പ്രത്യേക ഇടങ്ങളിൽ മാത്രം ഇവ സൂക്ഷിക്കുക
- കൃത്യമായി പരിശോധന നടത്തുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

