
ലോകത്തെ ഏറ്റവും വിലയേറിയ മത്സ്യം ഏതാണെന്നറിയാമോ. ഗുജറാത്തിന്റെ സംസ്ഥാന മത്സ്യം എന്നറിയപ്പെടുന്ന ഗോലാണ് വിലയേറിയ മത്സ്യം എന്നറിയപ്പെടുന്നത്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിനടുത്താണ് ഇവ കൂടുതലും കാണപ്പെടാറുള്ളത്. വൻ തുകയ്ക്ക് വിൽക്കുന്ന ഈ മത്സ്യത്തെ സാധാരണയായി സീ ഗോൾഡ് എന്നാണ് വിളിക്കുന്നത്. അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകളനുസരിച്ച് മത്സ്യത്തൊഴിലാളികൾ 157 ഗോലുകളെ ഒന്നരക്കോടി രൂപയ്ക്ക് വിറ്റെന്നാണ്.
തിളങ്ങുന്ന സ്വർണ്ണ-തവിട്ട് നിറമുള്ള ശരീരമാണ് ഗോലുകൾക്കുള്ളത്. മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും സമീപമുള്ള അറബിക്കടലിലാണ് ഈ അപൂർവ മത്സ്യം കാണപ്പെടുന്നത്. ചിലത് ഇന്തോ-പസഫിക് ജലാശയങ്ങളിലും കാണപ്പെടുന്നു. വളർന്ന ഗോൾ മത്സ്യത്തിന് ഏകദേശം 1.5 മീറ്റർ നീളവും 20-35 കിലോഗ്രാം ഭാരവുമുണ്ടാകും. ഭീമൻ മത്സ്യങ്ങൾക്ക് 300 കിലോഗ്രാം വരെ ഭാരമുണ്ടാകും.ചൈന, ജപ്പാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ മത്സ്യം വിൽക്കുന്നത്. മത്സ്യമാംസം ഫ്രീസുചെയ്ത് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
also read:957 രൂപയ്ക്ക് വിമാനയാത്ര; ഏറെ നാളത്തെ മോഹം ഇനി പൂവണിയും
സാധാരണയായി ഗോൾ മത്സ്യത്തെ അധികമായി കാണപ്പെടാറില്ല. ഇവ വലിയ ആഴത്തിലാണ് സഞ്ചരിക്കുന്നത്. ദേശാടനം ചെയ്യുന്ന സമയങ്ങളിൽ മാത്രമേ ഗോലുകളെ തീരത്തിനടുത്ത് കാണാൻ സാധിക്കുള്ളൂ. ഈ മത്സ്യത്തിൽ ധാരാളം ഒമേഗ-3 ഉം ഡിഎച്ച്എയും അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിനെ നന്നായി ചിന്തിക്കാനും പഠിക്കാനും സഹായിക്കുന്നു.
ഗോൽ മത്സ്യം കഴിച്ചാലുണ്ടാകുന്ന ആരോഗ്യഗുണങ്ങൾ
- നല്ല കാഴ്ചശക്തിയെ പിന്തുണയ്ക്കുന്ന വിറ്റാമിനുകളും ധാതുക്കളും മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്.
- ചർമ്മത്തെ മിനുസമാർന്നതും ആരോഗ്യകരവുമായി നിലനിർത്താൻ സഹായിക്കുന്ന കൊളാജൻ ഇതിൽ അടങ്ങിയിട്ടുണ്ട്.
- ശരീരത്തെ ശക്തമായി നിലനിർത്താൻ സഹായിക്കുന്ന ഇരുമ്പ്, അയഡിൻ, മഗ്നീഷ്യം, സെലിനിയം, ടോറിൻ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
- കുട്ടികളുടെ വളർച്ചയ്ക്കും ശരീരബലം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന പ്രോട്ടീൻ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
- ഒമേഗ-3 കൊഴുപ്പുകൾ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിച്ചേക്കാം.
- മത്സ്യത്തിന്റെ ഭാഗങ്ങൾ മരുന്നുകളിലും ശസ്ത്രക്രിയാ ഉൽപ്പന്നങ്ങളിലും ഉപയോഗിക്കുന്നു.
- മത്സ്യത്തിൽ നിന്നുള്ള കൊളാജൻ ക്രീമുകളിലും ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിലും ചേർക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

