എത് വാങ്ങും എന്ന കൺഫ്യൂഷനിലാണോ? റോയൽ എൻഫീൽഡ് ക്ലാസിക് 350 വേണോ അതോ ഹോണ്ട സി ബി 350 ആ‌ർ എസ് വേണോ?

classic 350 or honda cb 350

ഇരുചക്ര വാഹത്തിൽ മുൻ നിരയിൽ നിൽക്കുന്ന രണ്ട് ബ്രാൻഡുകളാണ് റോയൽ എൻഫീൽഡും ഹോണ്ടയും. രണ്ട് കമ്പനികൾക്കും അതിൻ്റേതായ ഫാൻ ബേസുമുണ്ട്. ഇവർ പുറത്തിറക്കുന്ന രണ്ട് വാഹനങ്ങളാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350 യും ഹോണ്ട സി ബി 350 യും. രണ്ടും ഒരേ സെ​ഗ്മെൻ്റിൽ പരസ്പരം മത്സരിക്കുന്ന വാഹനങ്ങളാണ്. എന്നാൽ ഏതാണ് വാങ്ങേണ്ടതെന്ന കൺഫ്യൂഷനിൽ ഇരിക്കുകയാണോ നിങ്ങൾ. ഏത് വാ​ഹനമാകും നിങ്ങൾക്ക് കൂടുതൽ ഇണങ്ങുകയെന്ന സംശയം ഇപ്പോഴുമുണ്ടോ? എങ്കിൽ ഇതൊന്ന് നോക്കൂ… റോയൽ എൻഫീൽഡിൻ്റെ ആരാധകർ ഏറെയാണ്. അതിനി എത്ര കാലം കഴിഞ്ഞാലും അങ്ങനെ തന്നെ തുടരുകയും ചെയ്യും. വർഷങ്ങൾക്ക് മുന്നേ ഇറങ്ങിയ റോയൽ എൻഫീൽഡ് ഇപ്പോഴും വിപണിയിൽ ചൂടപ്പം പോലെയാണ് വിറ്റ് പോകുന്നത്. ഹോണ്ടയും കാലങ്ങളായി വിപണിയൽ ഉണ്ട്. എഞ്ചിൻ റിഫൈൻമെൻ്റും ലയബിലിറ്റിയുമാണ് ഹോണ്ടയെ വ്യത്യസ്ഥമാക്കുന്നത്.

റോയൽ എൻഫീൽഡ് ക്ലാസിക് 350

നിങ്ങളുടെ റൈഡിങ് സ്റ്റൈൽ വളരെ പതിയെ ആണെങ്കി അല്ലെങ്കിൽ അതികം അഭ്യാസങ്ങളൊന്നും കാണിക്കാതെയാണെങ്കിൽ നിങ്ങൾക്ക് ഒരു ക്ലാസിക് 350 എടുക്കാം. വ്യക്തമായി പറയുകയാണെങ്കിൽ ആരൊക്കെയോ പറയുന്നത് പെലെ ഒരു ആനപ്പുറത്ത് കയറി പ്രൗഢിയോടെ പോകുന്ന പ്രതിതീ നിങ്ങൾക്ക് അവിടെ കിട്ടും. പുതിയ ജെനറേഷനുകളിൽ ബുള്ളറ്റ് അതിൻ്റെ വൈബ്രേഷൻ കുറയ്ക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ ഇപ്പോഴും സ്വീറ്റ് സ്പോർട്ട് ആയി നിൽക്തുന്നത് 60 നും 80 നും ഇടയിൽ ഉള്ള സപീഡ് തന്നെയാണ്. 20.2 ബി എച്പി ഉം 27 എൻ എം ടോർക്കുമുള്ള 349 CC ജെ സീരിസ് എഞ്ചിനാണ് വണ്ടിക്ക് നൽകിയിരിക്കുന്നത്. 195 കിലോ​ഗ്രാമാണ് വാഹനത്തിൻ്റെ ഭാരം. ഇത് ഓടിക്കുന്നയാൾക്കുൾപ്പെടെ ഒരു ദൃഢതയുള്ള അനുഭവം തരുന്നു. ഹൈവേകളിൽ ആസ്വദിച്ച് ഓടിക്കാൻ പറ്റുന്ന ഒരു മോഡലായി ക്ലാസിക് 350 യെ പരി​ഗണിക്കാം. 185000 രൂപയാണ് വാഹനത്തിന്റെ ബേസ് മോഡലിൻ്റെ എക്സ് ഷോറൂം വില.

Also read: ‘ഹൃദയ വേദനയോടെ തിരികെയെത്തി’; റേസിങ് ട്രാക്കിലെ ‘തല’യുടെ ചിത്രം ആരാധകർക്ക് നൊമ്പരമായി

ഹോണ്ട സി ബി 350 ആർ എസ്

മികച്ച ഒരു ടൂററും പോരാത്തതിന് ഒരു ഓക്ഷൾ റൗണ്ടറും കൂടിയായ ഹോണ്ട സി ബി 350 അതിൻ്റെ എഞ്ചിൻ റിഫൈൻമെൻ്റ് കൊണ്ടാണ് വേടിട്ട് നിൽക്കുന്നത്. ഒരല്പം വേ​ഗത്തിൽ സഞ്ചരിക്കാനാണ് നിങ്ങൾക്ക് താത്പര്യമെങ്കിൽ ഇത് നല്ലൊരു ഓപ്ഷനാകും. വളരെ ഈസിയായി ഒരി കുഞ്ഞൻ ബൈക്ക് കൊണ്ട് നടക്കുന്നത് പൊലെ ഇത് കൊണ്ടു നടക്കാൻ സാധിക്കും. ഹൈസ്പീഡിലും വൈബ്രേഷനോ മറ്റ് പ്രശ്നങ്ങളോ ഇല്ല. 197914 രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം പ്രൈസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News