ചൂടുവെള്ളമോ തണുത്ത വെള്ളമോ? ​ഗുളിക കഴിക്കാൻ ഏതാണ് ബെസ്റ്റ്

water

ദിവസവും ഏതെങ്കിലും ഒരു അസുഖത്തിന് ​ഗുളിക കഴിക്കുന്നവരുണ്ടായിരിക്കും. ഈ സമയങ്ങളിൽ മിക്കവർക്കും ഉണ്ടാകുന്ന പ്രധാന സംശയമാണ് ഏത് തരം വെള്ളത്തിൽ ​ഗുളിക കഴിക്കണമെന്നത്. ​ഗുളിക കഴിക്കാൻ ചൂടുവെള്ളം ഉപയോ​ഗിക്കണമോ അതോ തണുത്ത വെള്ളം മതിയോയെന്നതാണ് പ്രധാന സംശയങ്ങൾ. ആരോ​ഗ്യവിദ​ഗ്ദർ എന്താണ് നിർദ്ദേശിക്കുന്നതെന്ന് നോക്കിയാലോ.ഗുളികകൾ സാധാരണ താപനിലയിലുള്ള വെള്ളത്തിനൊപ്പം കഴിക്കണമെന്നാണ് ഡോക്ടർമാരും ഫാർമസിസ്റ്റുകളും ശുപാർശ ചെയ്യുന്നത്.

​ഗുളിക കഴിക്കാൻ ചൂടുവെള്ളം ഉപയോ​ഗിക്കുമ്പോൾ അവയുടെ പുറംപാളിയെയോ ഘടനയെയോ ബാധിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് മന്ദഗതിയിൽ മരുന്ന് പുറത്തുവിടുന്ന ഗുളികകൾ, പ്രത്യേക കോട്ടിംഗ് ഉള്ള ടാബ്‌ലെറ്റുകൾ എന്നിവയ്ക്ക് അമിത ചൂട് അനുയോജ്യമല്ലെന്നാണ് വിവരം. ഇതുമൂലം മരുന്നിന്റെ പ്രവർത്തനക്ഷമതയിൽ മാറ്റം വരാൻ സാധ്യതയുണ്ട്.

also read:കഴിക്കാൻ മാത്രമല്ല കേട്ടോ; മാമ്പഴം ഉപയോ​ഗിച്ച് വൈറൽ ഫേസ് പായ്ക്കും തയ്യാറാക്കാം, മുഖകാന്തി കൂട്ടാൻ ഇനി എന്തെളുപ്പം

ഇളംചൂടുള്ള വെള്ളം ഉപയോഗിക്കുന്നത് ചിലർക്കെങ്കിലും ഗുളിക വിഴുങ്ങാൻ എളുപ്പമാകും. തൊണ്ടവേദനയോ ജലദോഷമോ ഉള്ളവർക്ക് ഇളംചൂടുള്ള വെള്ളം കൂടുതൽ സുഖകരമായി തോന്നാം. എന്നാൽ വെള്ളം വളരെ ചൂടുള്ളതാകരുത്. ഐസ് ചേർത്ത വെള്ളം ഉപയോ​ഗിച്ച് ​ഗുളിക കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്തെന്ന് വരില്ല. ഗുളികകൾ ചായ, കാപ്പി, പാൽ, പഴച്ചാറുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയ്ക്കൊപ്പം കഴിക്കുന്നത് ഒഴിവാക്കണം. ഇവയിലെ ചില ഘടകങ്ങൾ മരുന്നിന്റെ ആഗിരണത്തെയും പ്രവർത്തനത്തെയും ബാധിച്ചേക്കാമെന്നാണ് ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News