
വാഷിംഗ്ടൺ ഡി.സിയിൽ വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ നടന്ന വെയിവയ്‌പ്പിന്റെ വാർത്തകൾ പുറത്തുവന്നിരുന്നു. വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ നടന്ന അത്താഴവിരുന്നിൽ വെടിവെപ്പ് നടന്നതിനു പിന്നാലെ തന്നെ ആക്രമിയെ സീക്രട്ട് സർവീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ ദൃശ്യങ്ങളും ട്രംപ് പുറത്തുവിട്ടിരുന്നു. എന്നാൽ മറ്റു ചില ദൃശ്യങ്ങൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. സംഭവസ്ഥലത്തുണ്ടായ പരിഭ്രാന്തിക്കിടയിൽ വിലകൂടിയ മദ്യക്കുപ്പികൾ അടിച്ചുമാറ്റുന്ന വീഡിയോ ദൃശ്യങ്ങളാണ് അവ.
വെടിവയ്പ്പ് നടക്കുന്നതിനു ഇടയിൽ പ്രസിഡന്റിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ ആണ് അവിടെ ഉണ്ടായിരുന്ന മാധ്യമപ്രവർത്തകർ വിലകൂടിയ മദ്യക്കുപ്പികൾ കൈക്കലാക്കിയത്. ഇതിന്റെ വീഡിയോകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അപ്രതീക്ഷിതമായി വെടിയൊച്ച കേട്ടതോടെ തങ്ങളുടെ ക്യാമറ ബാഗുകളിലും ടക്സീഡോ കോട്ടുകൾക്കുള്ളിലും സീൽ പൊട്ടിക്കാത്ത മദ്യക്കുപ്പികൾ തിരുകിക്കയറ്റുന്നത് ദൃശ്യങ്ങളിൽ നല്ല വ്യക്തമായി കാണാൻ സാധിക്കും. ‘വൈൻ-ഗേറ്റ്’ എന്ന പേരിൽ ഈ ദൃശ്യങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ദുരന്തമുഖത്ത് പ്രത്യേക ചുമതലയുള്ള മാധ്യമ പ്രവർത്തകരുടെ ഈ പ്രവർത്തി വലിയ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. ലോകത്തിന് മുന്നിൽ അമേരിക്കൻ പ്രസ് കോറിന്റെ സൽപ്പേരിന് മങ്ങലേൽപ്പിച്ചിരിക്കുകയാണ് ഇവയെല്ലാം തന്നെ. എന്തായാലും വിഷയത്തിൽ വൈറ്റ് ഹൗസ് വൃത്തങ്ങളിൽനിന്നും മാധ്യമ സംഘടനകളിൽനിന്നും ഇവർക്കെതിരെ കർശന നടപടികൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
The highlight of the shooting is all the press and influencers yoinking bottles of wine and champagne. Good on them for that. pic.twitter.com/4Ht0bPEXdn
— Anonymous (@YourAnonCentral) April 26, 2026

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

