കേരളം കടക്കെണിയിൽ ആണെന്ന സതീശന്റെ വാദം പൊളിഞ്ഞു, പറഞ്ഞത് നുണയെന്ന് ധവളപത്രം തെളിയിച്ചു: കെഎൻ ബാല​ഗോപാൽ

K N BALAGOPAL

ധവളപത്രം ഇറക്കിയത് എന്തുകൊണ്ടും എൽഡിഎഫിന് ഗുണം ചെയ്തതായി മുൻ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. കേരളം കടക്കെണിയിൽ ആണെന്ന് പ്രതിപക്ഷാരോപണം പൊളിഞ്ഞതായി അദ്ദേഹം പറഞ്ഞു.

6 ലക്ഷം കോടി കടം എന്നായിരുന്നു പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ആരോപിച്ചിരുന്നത്, അദ്ദേഹം പറഞ്ഞിരുന്ന കാര്യങ്ങൾ ശരിയല്ല എന്ന് ഇതോടെ തെളിഞ്ഞു. ഒന്നേകാൽ ലക്ഷം കോടി സർക്കാർ ഉദ്യോഗസ്ഥർക്ക് കൊടുക്കാൻ ഉണ്ടെന്നാണ് വി ഡി സതീശൻ നേരത്തെ പറഞ്ഞത് അത് കളവാണെന്ന് തെളിഞ്ഞു. എല്ലാം കൂടി ചേർത്ത് 48,000 കോടി രൂപ മാത്രമേയുള്ളൂ.

also read; കിഎഫ്ബിയുടെ ഭാവി; ഇപ്പോൾ മറുപടി പറയാനാവില്ലെന്ന് വി ഡി സതീശൻ

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പറഞ്ഞത് നുണയെന്ന് ധവളപത്രത്തിലൂടെ തെളിഞ്ഞു. കേരളത്തിന്റെ ഖജനാവ് സംബന്ധിച്ച രഹസ്യ സ്വഭാവമുണ്ട്. ആ വിവരങ്ങൾ പുറത്തു നൽകാൻ പാടില്ല. സംസ്ഥാന ഗവൺമെന്റിന് കിട്ടാനുള്ള തുക എത്രയാണ് എന്ന് പറഞ്ഞിട്ടില്ല. കേന്ദ്രവിഹിതം വലിയതോതിൽ വെട്ടിക്കുറച്ചു. അക്കാര്യം ധവള പത്രത്തിൽ ഇല്ല.

റവന്യൂ ഡെഫിസിറ്റ് ഗ്രാൻഡ് വേണം എന്ന് തങ്ങൾ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. അത് നൽകണമെന്ന് കേന്ദ്രത്തോട് തന്റേടത്തോടെ പറയുകയാണ് വേണ്ടത്. കർണാടക അടക്കമുള്ള മറ്റു സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത് മാത്രമേ കേരളവും ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist