യുഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ പൊള്ളത്തരങ്ങൾ തുറന്നുകാട്ടാൻ പ്രതിപക്ഷം; ‘വസ്തുതകളുടെ ധവളപത്രം’ ഇന്ന് പ്രകാശനം ചെയ്യും

ldf

യുഡിഎഫ് സർക്കാരിന്റെ ധവളപത്രത്തിനെതിരെ എകെജി പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ ‘വസ്തുതകളുടെ ധവളപത്രം’ ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് നാലിന് എകെജി മിനിഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രകാശനം ചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞ പത്തുവർഷമായി യുഡിഎഫ് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് നടത്തുന്ന കള്ളപ്രചാരണങ്ങളെ തുറന്നുകാട്ടുന്നതാണ് ഈ ബദൽ ധവളപത്രമെന്ന് എകെജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ സി എൻ മോഹനൻ അറിയിച്ചു.

also read:പുതിയ നേട്ടം കൊയ്യാൻ മലയാളിയും; ഡോ. അനിൽ മേനോന്റെ ബഹിരാകാശ യാത്ര ഇന്ന്

സംസ്ഥാനം കടക്കെണിയിലാണെന്ന്‌ കഴിഞ്ഞ പത്ത്‌ വർഷം പ്രതിപക്ഷം നടത്തിയ കള്ളപ്രചരണങ്ങളെ സാധൂകരിക്കാനുള്ള ശ്രമങ്ങളാണ്‌ യുഡിഎഫ്‌ സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലുള്ളത്‌. കടത്തിന്റെ കേവല കണക്ക്‌ പറഞ്ഞ്‌ ഭയാന്തരീക്ഷം സൃഷ്ടിച്ച്‌ വികസന – ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന്‌ പിന്നോട്ട്‌ പോകുമെന്ന സൂചനയാണ്‌ യുഡിഎഫ് സർക്കാരിന്റെ ധവളപത്രം.

കേന്ദ്രത്തിൽ മോദി സർക്കാർ പിന്തുടരുന്ന അതേ നയങ്ങൾ കേരളത്തിലും നടപ്പാക്കുമെന്ന പ്രഖ്യാപനവും ധവളപത്രം മുന്നോട്ടുവയ്ക്കുന്നു. വികസന – ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന്‌ പിന്നോട്ട്‌ പോകാനും, കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്ന നിലപാടുകൾ കേരളത്തിൽ നടപ്പാക്കാനുമുള്ള നീക്കങ്ങൾ ജനങ്ങൾക്ക്‌ മുന്നിൽ തുറന്നുകാണിക്കപ്പെടേണ്ടതുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News