രാജ്യത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവള പത്രം ലോക്‌സഭയിൽ അവതരിപ്പിച്ചു

കഴിഞ്ഞകാല യുപിഎ സർക്കാരുകളെ പഴിചാരി ധനമന്ത്രി നിർമല സീതാരാമൻ ധവള പത്രം ലോക്സഭയിൽ വെച്ചു. നരേന്ദ്ര മോദി സർക്കാരിൻ്റെ ഭരണപരാജയങ്ങൾ എണ്ണിപ്പറയുന്ന ബ്ലാക്ക് പേപ്പർ കോൺഗ്രസ് പുറത്ത് വിട്ടതിനു ശേഷമാണ് കേന്ദ്ര സർക്കാരിൻ്റെ ധവള പത്രം സഭയിൽ എത്തിയത്. ബ്ലാക്ക് പേപ്പർ പുറത്തിറക്കിയ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പ്രധാന മന്ത്രി സഭയിൽ പരിഹസിച്ചു.

ALSO READ: കേന്ദ്ര ഏജൻസി എവിടെ വന്നാലും കുടുങ്ങാൻ പോകുന്നത് യുഡിഎഫ് ആയിരിക്കും: എ കെ ബാലൻ
ദവള പത്രം സഭയിൽ വെക്കുന്നതിന് മുന്നേ തൊഴിലില്ലായ്മ ഉൾപ്പടെ രാജ്യത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അക്കമിട്ട് നിരത്തുന്നതായിരുന്നു കോൺഗ്രസ് പുറത്തിറക്കിയ ബ്ലാക്ക് പേപ്പർ. കർഷകർ, യുവാക്കൾ തുടങ്ങി വിവിധ ജന വിഭാഗങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളും ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഉള്ള കേന്ദ്ര സർക്കാർ അവഗണനയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പുറത്തിറക്കിയ ബ്ലാക്ക് പേപ്പറിൽ ഉണ്ടായിരുന്നു. വൈകീട്ട് ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ധവള പത്രത്തിൽ കോൺഗ്രസിൻ്റെ ബ്ലാക്ക് പേപ്പറിന് ഉള്ള മറുപടി ഉണ്ടായിരുന്നു.

യുപിഎ ഭരണം ഇന്ത്യയെ ഏറ്റവും മോശപ്പെട്ട സമ്പദ് വ്യവസ്ഥയുള്ള അഞ്ച് രാജ്യങ്ങളുടെ നിരയിൽ കൊണ്ടെത്തിച്ചു എന്നും മോദി സർക്കാർ ഇന്ത്യയെ ഏറ്റവും വലിയ അഞ്ച് സമ്പദ് വ്യവസ്ഥകളിൽ ഒന്നാക്കി മാറ്റി എന്നും ധവള പത്രത്തിൽ കേന്ദ്രം അവകാശപ്പെട്ടു. ടുജി സ്പെക്ട്രം ഉൾപ്പടെ യുപിഎ സർക്കാരിൻ്റെ കാലത്ത് നടന്ന 15 അഴിമതികൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചു. മൂലധന നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, രൂപയുടെ മൂല്യം, പൊതുകടം, പണപ്പെരുപ്പം തുടങ്ങി സമ്പദ് വ്യവസ്ഥയുടെ വിവിധ ഭാഗങ്ങളെ മുൻകാല യുപിഎ സർക്കാരുമായി താരതമ്യം ചെയ്യുന്നതായിരുന്നു മോദി സർക്കാരിൻ്റെ ധവള പത്രം.

ALSO READ: സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതിയെ പിടികൂടി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News