
ആഗോളതലത്തിൽ ആയുധങ്ങൾക്കും യുദ്ധങ്ങൾക്കുമായി ചെലവിടുന്ന തുകയും, ലോകത്തെ പട്ടിണി മാറ്റാൻ ആവശ്യമായ തുകയും തമ്മിലുള്ള വലിയ അന്തരം ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടനാ (WHO) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഒരു വർഷം മാത്രം ലോകരാജ്യങ്ങൾ സൈനിക ആവശ്യങ്ങൾക്കായി ചെലവഴിച്ചത് 2.7 ട്രില്യൺ ഡോളറാണ് (ഏകദേശം 225 ലക്ഷം കോടി രൂപ). എന്നാൽ ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, 2030-ഓടെ ലോകത്തുനിന്നും പട്ടിണി പൂർണ്ണമായും തുടച്ചുനീക്കാൻ പ്രതിവർഷം വെറും 93 ബില്യൺ ഡോളർ മാത്രമാണ് ആവശ്യമുള്ളത്.
അതായത്, ഭൂമിയിലെ ഓരോ മനുഷ്യനും ഭക്ഷണം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനേക്കാൾ ഏകദേശം 30 ഇരട്ടി അധികം തുകയാണ് പരസ്പരം കൊല്ലാനായി നാം ഓരോ വർഷവും ചെലവഴിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ALSO READ : ‘കേരള സബ്സെ ബെസ്റ്റ്’; എല്ലാവർക്കും നന്ദി പറഞ്ഞ് മൊണാലിസ ഭോസ്‌ലെയും ഫര്‍മാന്‍ ഖാനും
“അക്കങ്ങൾ നുണ പറയില്ല; നമ്മുടെ മുൻഗണനകളാണ് തെറ്റിപ്പോകുന്നത്” എന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി. യുദ്ധത്തിനും ആയുധങ്ങൾക്കും അമിത പ്രാധാന്യം നൽകുന്ന ആധുനിക ലോകക്രമം മാനുഷികമായ ആവശ്യങ്ങളെ വിസ്മരിക്കുകയാണെന്ന അദ്ദേഹം തന്റെ എക്സ് പോസ്റ്റിൽ വ്യക്തമാക്കി. വികസിത രാജ്യങ്ങൾ ആയുധപ്പുരകൾ നിറയ്ക്കാൻ മത്സരിക്കുമ്പോൾ ദശലക്ഷക്കണക്കിന് മനുഷ്യർ ഇപ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന ദുരവസ്ഥയെ ഈ കണക്കുകൾ തുറന്നുകാട്ടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

