
മലയാള സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് എമ്പുരാന്‍. ചിത്രത്തിന്‍റെ മേക്കിങ്ങിനും താരസമ്പുഷ്ഠതയ്ക്കും പുറമെ സിനിമയിലെ രാഷ്ട്രീയ പശ്ചാത്തലമാണ് ഇപ്പോള്‍ ലോകമലയാളികള്‍ ചര്‍ച്ച ചെയ്യുന്നത്. എമ്പുരാന്‍ തീയേറ്ററില്‍ എത്തിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്?
ലൂസിഫറിന്‍റെ രണ്ടാം ഭാഗം, മേക്കിങ്ങിലും ഡയറക്ഷനിലും ഹോളിവുഡിനോട് കിടപിടിക്കുന്നത്, താരനിരകളാല്‍ സമ്പന്നം ഇതായിരുന്നു ഇന്നലെവെരെ സിനിമാ അസ്വാദകര്‍ക്ക് എമ്പുരാന്‍. എന്നാല്‍ എമ്പുരാന്‍ വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ കാഴ്ചപ്പാടുകള്‍ മാറുകയാണ്. വിനോദോപാധി എന്നതില്‍ നിന്നു മാറി അതിനു രാഷ്ട്രീയമാനം കൈവന്നിരിക്കുന്നു.
Also Read: യു കെയുടെ ഓസ്‌കാര്‍ എന്‍ട്രി; സന്തോഷ് സിനിമക്ക് ഇന്ത്യയില്‍ അനുമതി നിഷേധിച്ചു
സംഘപരിവാരിന്‍റെ യഥാര്‍ത്ഥ മുഖം ലോകത്തിന് മുന്നില്‍ തുറന്നുകാണിച്ചാണ് എമ്പുരാന്‍റെ വരവ്. അതുകൊണ്ടു തന്നെ സാമൂഹ്യമാധ്യമങ്ങളിലടക്കം സിനിമയുടെ രാഷ്ട്രീയമാണ് ചര്‍ച്ചാ വിഷയം.
സിനിമ ഉള്‍പ്പടെയുള്ള സകലമേഖലയും തങ്ങളുടെ വരുതിയിലാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോഴാണ് ഒരു പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മ്മിച്ച്, അതില്‍ തന്നെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ രാഷ്ട്രീയ – വര്‍ഗീയ അജണ്ടകളെ തുറന്നു കാട്ടുവാന്‍ എമ്പുരാന്‍ ധൈര്യം കാട്ടിയത്. എമ്പുരാന്‍ എന്ന സിനിമയുടെ മേക്കിങ്ങിനപ്പുറത്ത് സംഘപരിവാര്‍ രാഷ്ട്രീയം തുറന്നുകാട്ടിയ ചങ്കുറപ്പിന് സാമൂഹ്യമ മാധ്യമങ്ങള്‍ നിറഞ്ഞ കൈയ്യടിയാണ് നല്‍കുന്നത്.
Also Read: ഐശ്വര്യ റായിയുടെ 1.3 കോടി രൂപയുടെ കാറിന് പിന്നില്‍ ബസ് ഇടിച്ച് അപകടം; വീഡിയോ
സിനിമയ്ക്കെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൂട്ടക്കരച്ചില്‍ തുടങ്ങിയെന്നും ചിലര്‍ പ്രതികരിക്കുന്നു. വര്‍ത്തമാന ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയവും ഗുജറാത്ത് വംശഹത്യയും തുറന്നുകാണിക്കാന്‍ മുരളീഗോപി കാണിച്ച അസാമാന്യ ധൈര്യവും പ്രിഥ്വിരാജ് എന്ന സംവിധായകന്‍റെ ആര്‍ജവവും ശക്തമായി ഒപ്പം നിന്ന മോഹന്‍ലാലിന്‍റെയും ആന്‍റണി പെരുമ്പാവൂരിന്‍റേയും തന്‍റേടവും സംഘപരിവാറിന് വലിയ തിരിച്ചടിയാണ് നല്‍കിയതെന്നും പലരും സോഷ്യല്‍മീഡിയയില്‍ കുറിക്കുന്നു. സിനിമയുടെ വിപണി സാധ്യതകളെ ലക്ഷ്യം വെക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമയിലൊന്നും ആരും പറയാന്‍ ധൈര്യപ്പെടാത്ത സംഘപരിവാര്‍ വിമര്‍ശനങ്ങള്‍ ആര്‍ജ്ജവത്തോടെ എമ്പുരാന്‍ നടത്തുന്നു.
ഗുറാത്ത് വംശഹത്യക്ക് കാരണക്കാരയവര്‍ കേന്ദ്രം ഭരിക്കുന്നു എന്നത് ചരിത്രത്താളുകളില്‍ മായ്ക്കാന്‍ പറ്റാത്ത കറുത്ത ഏടായി മാറുമ്പോള്‍ പഴയതെല്ലാം എമ്പുരാനിലൂടെ ലോകം വീണ്ടും ചര്‍ച്ച ചെയ്യുകയാണ്. എമ്പുരാനെ സംഘപരിവാര്‍ ഭയക്കുന്നു എന്നതാണ് സത്യം. സിനിമ തകര്‍ക്കാന്‍ പലഭാഗത്തും HATE CAMPAING നടത്തുന്നെങ്കിലും എമ്പുരാന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍വെച്ച ചരിത്ര സത്യത്തെ ഇല്ലാതാക്കാന്‍ ഒരു സംഘപരിവാര്‍ ശക്തിക്കും ആകില്ലെന്നാണ് സാമൂഹ്യമാധ്യമങ്ങളുടെ വിലയിരുത്തല്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here