
എമ്പുരാൻ സിനിമയെ സംഘപരിവാർ ഭയക്കാൻ കാരണമായ ഒരു പേരാണ് ബാബു ബജ്രംഗി. സിനിമയിൽ അഭിമന്യൂ സിംഗ് അവതരിപ്പിച്ച ബൽറാജ് പട്ടേൽ എന്ന കഥാപാത്രം ആരെയാണ് അനുസ്മരിപ്പിക്കുന്നത്. സംഘപരിവാർ സംഘടനയായ ബജ്‌രംഗ്ദളിന്റെ ഗുജറാത്തിലെ നേതാവാണ് ബാബു ഭായ് പട്ടേൽ.
നരോദപാട്യ കൂട്ടക്കൊല, ഗുജറാത്ത് കലാപത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കൂട്ടക്കൊലയായിരുന്നു നരോദ്യാപാട്യയിലേത്. 36 സ്ത്രീകൾ, 35 കുട്ടികൾ, 26 പുരുഷന്മാർ എന്നിങ്ങനെയായിരുന്നു അന്ന് അവിടെ കൊല്ലപ്പെട്ടവരുടെ കണക്കുകൾ. ഈ കൂട്ടക്കുരുതിക്ക് അന്ന് അവിടെ നേതൃത്വം വഹിച്ചയാളാണ് ബാബു ഭായ് പട്ടേൽ. ഇപ്പോൾ ജീവപര്യന്തം കഠിനതടവിന് ശിക്ഷക്കപ്പെട്ട് ഇയാൾ പരോളിലാണ്.
Also Read: ‘എമ്പുരാനെ’തിരെ സംഘപരിവാർ നടത്തുന്നത് ജനാധിപത്യ വിരുദ്ധത: മന്ത്രി കെ എൻ ബാലഗോപാൽ
പരോൾ സമയത്ത് ‘തെഹൽക്ക’ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ബാബു ബജ്രംഗി കൂട്ടക്കൊലയിലെ തന്റെ പങ്കിനേക്കുറിച്ച് പറയുന്നുണ്ട്. “അവരെ ഞങ്ങൾ തുരത്തി ഒരു കുഴിയിലാക്കി. ഭയന്നുവിറച്ച അവർ പരസ്പരം കെട്ടിപ്പിടിച്ചു നിൽക്കുകയായിരുന്നു. തലേദിവസം തന്നെ ശേഖരിച്ച പെട്രോളും ഡീസലും അവരുടെ മേൽ ഒഴിച്ചു. പിന്നെ ടയറുകൾ കത്തിച്ച് അവർക്കുമേൽ ഇട്ടു”. ഇതായിരുന്നു അന്ന് അയാൾ പറഞ്ഞ വാക്കുകൾ.
അവരെ കൊല്ലുമ്പോൾ എന്ത് തോന്നി എന്ന റിപ്പോര്‍ട്ടറിന്റെ ചോദ്യത്തിന് മറുപടിയായി ബാബു ബജ്രംഗി പറഞ്ഞതിങ്ങനെയാണ്. നന്നായി ആസ്വാദിച്ചു. അവരെ കൊന്നു. വീട്ടിൽ വന്നു സുഗമായി കിടന്നുറങ്ങി. പിന്നീട് നരേന്ദ്ര ഭായിയിൽ നിന്ന് സന്ദേശം ലഭിച്ചു. ജയിലിൽ നിന്ന് ഇറങ്ങാൻ ഏർപ്പാട് ചെയ്യാം. അദ്ദേഹം ജഡ്ജിക്ക് അറിയിപ്പ് കൊടുത്തു. ജഡ്ജി ഫയൽ തുറന്ന് പോലും നോക്കാൻ നിൽക്കാതെ ഞങ്ങൾക്ക് ജാമ്യം നൽകി.”
ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യയെ ഒർമിപ്പിച്ചതാണ്, അതിന് നേതൃത്വം നൽകിയവരെ ചൊടിപ്പിച്ചതും വിഷമിപ്പിച്ചതുമായ കാരണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here