അരുണാചലിൽ വെച്ച് കൊല്ലപ്പെട്ട മലയാളികളെ മോഹിപ്പിച്ച ‘മിതി’ ആരാണ്? അന്യഗ്രഹ ജീവികളും ഡാർക്ക് വെബ്ബും മനുഷ്യനും തമ്മിലെന്ത്? അറിയാം

അരുണാചലിൽ വെച്ച് ദമ്പതികളും സുഹൃത്തും ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെയാണ് മിതി എന്ന അന്യഗ്രഹ ജീവി സങ്കല്പവും ചർച്ചകളിലേക്ക് കടന്നു വരുന്നത്. എന്താണ് മിതി എന്ന ചോദ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. മിതി എന്നാൽ ഒരു അന്യഗ്രഹ ജീവി സങ്കൽപ്പമാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ALSO READ: ‘പൃഥ്വിക്കൊപ്പം അന്നൊരു പെൺകുട്ടിയെക്കൂടി ഞാൻ ഇന്റര്‍വ്യൂ ചെയ്തു, പക്ഷെ ആ സിനിമ നടന്നില്ല, ശേഷം ഫഹദെത്തി’, ഫാസിൽ പറയുന്നു

ഗ്രഹങ്ങളും ഭൂമിയും സൂര്യനുമെല്ലാം ഉൾപ്പെടുന്ന സൗരയൂഥമടക്കമുള്ള താരാപഥമാണ് മിൽക്കിവേ എന്ന പേരിൽ അറിയപ്പെടുന്നത്. മിൽക്കിവേയുടെ തൊട്ടടുത്തു നിൽക്കുന്ന മറ്റൊരു താരാപഥമാണ് ആൻഡ്രോമെഡ ഗാലക്‌സി. ഭൂമിയിൽ നിന്ന് ഏകദേശം 25 ലക്ഷം പ്രകാശവർഷങ്ങൾ അകലെയാണ് ഈ ഗാലക്‌സി സ്ഥിതി ചെയ്യുന്നത്. എന്നാൽ സെക്കൻഡിൽ 300 കിലോമീറ്റർ വേഗത്തിൽ അത് മിൽക്കിവേയിലേക്ക് പാഞ്ഞടുക്കുന്നു. 450 കോടി വർഷങ്ങൾ കഴിയുമ്പോൾ ആൻഡ്രോമെഡ ഗാലക്‌സി മിൽക്കിവേയിൽ ഇടിക്കുമെന്നാണ് ശാസ്ത്രലോകത്തിൻ്റെ അനുമാനം.

എന്നാൽ ഈ ശാസ്ത്രത്തെ മുൻനിർത്തി നിരവധി തട്ടിപ്പുകൾ നിലനിൽക്കുന്നുണ്ട്. ഡാർക്ക് വെബ്ബിലാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. ആൻഡ്രോമെഡ ഗാലക്‌സിയിൽ താമസിക്കുന്ന ‘മിതി’ എന്ന സാങ്കൽപിക ജീവിയെ യാഥാർത്ഥ്യമെന്നോണം അവതരിപ്പിക്കുന്നത് ഈ ഡാർക്ക് വെബ്ബും, അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സാമൂഹ്യ വിരുദ്ധരുമാണ്. മൂൺ എക്‌സ്‌പ്ലോറർ എന്ന ബ്ലോഗ്‌സ്‌പോട്ടിൽ ക്യാപ്റ്റൻ ബിൽ എന്ന വ്യക്തി അന്യഗ്രഹജീവിയായ മിതിയുമായി നടത്തിയ സംഭാഷണങ്ങൾ എന്ന പേരിൽ നിരവധി വാസ്‌തുതാ വിരുദ്ധമായ കാര്യങ്ങൾ എഴുതി പിടിപ്പിച്ചിട്ടുണ്ട്.

ALSO READ: ‘വോട്ട് ചോദിച്ച് ബിജെപിക്കാർ ഗ്രാമങ്ങളിൽ കാലു കുത്തരുത്’, പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമായി അതിർത്തി അടച്ച് പഞ്ചാബിലെ കർഷകർ

മനുഷ്യന് മുൻപ് അന്യഗ്രഹജീവികൾ ഭൂമി സന്ദർശിച്ചിരുന്നു, മറ്റ് സസ്തനികളെ എത്തിച്ച് അവ സാഹചര്യവുമായി ഇണങ്ങുന്നുവെന്ന് ബോധ്യപ്പെട്ടശേഷമാണ് ഹ്യൂമനോയിഡുകളെ എത്തിച്ചത് തുടങ്ങിയ മണ്ടൻ ചിന്തകൾ ഇതിന്റെ പേരിൽ പ്രചരിക്കുന്നുണ്ട്. സ്‌പേസ് ഷിപ്പിൽ താമസമാക്കിയ ആളാണ് മിതിയെന്നും, പല അന്യഗ്രഹജീവികളും ഭൂമിയിൽ പിടിയിലായിട്ടുണ്ടെന്നുമൊക്കെയാണ് ഇവർ പറഞ്ഞു പരത്തുന്നത്.ഇതിൽ നിന്നും വ്യക്തമാണ് പണത്തിന് വേണ്ടി മാത്രമാണ് ഇത്തരക്കാർ പ്രവർത്തിക്കുന്നതെന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News