ആരാകും നാലാമത്തെ ടീം? ഐപിഎല്ലിലെ പ്ലേ ഓഫ് യോഗ്യത പോരാട്ടങ്ങൾ തീപാറും

Rajasthan Royals

പിഎൽ 2026 സീസണിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ക്ലൈമാക്സിലേക്ക് നീങ്ങവേ പ്ലേ ഓഫി സ്ഥാനം ഉറപ്പിക്കുന്ന നാലാം ടീം ഏതെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു. നിലവിൽ പ്ലേ ഓഫി സ്ഥാനം ഉറപ്പിച്ചത് ടീമുകൾ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകൾ മാത്രമാണ്. അതെ സമയം മുംബൈ ഇന്ത്യൻസും ലക്‌നൗ സൂപ്പർ ജയന്റ്സും പ്ലേ ഓഫി എത്താതെ തന്നെ പുറത്തതായി കഴിഞ്ഞു.

ഇനി ബാക്കിയുള്ള ഒരു പ്ലേ ഓഫ് സ്ഥാനത്തിനായി കടുത്ത പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നത് പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ഫ്രാൻഞ്ചൈസികളാണ്. അഞ്ചു ടീമുകൾക്കും പതിനൊന്നു മുതൽ പതിമൂന്ന് പോയിന്റുകൾ വരെയാണ് ഉള്ളത്. എല്ലാ ടീമുകൾക്കും ഒന്ന് അല്ലെങ്കിൽ രണ്ടു മത്സരങ്ങൾ അവശേഷിക്കുന്നുമുണ്ട്.

ഇതാ ഓരോ ഫ്രാൻഞ്ചൈസിയുടെയൂം യോഗ്യത സാദ്ധ്യതകൾ

രാജസ്ഥാൻ റോയൽസ്

അവശേഷിക്കുന്ന ടീമുകളിൽ യോഗ്യത നേടാൻ ഏറ്റവുമധികം സാധ്യതയുള്ളത് രാജസ്ഥാൻ റോയൽസിന് ആണ്. സീസണിൽ നിന്നും പുറത്തായ മുംബൈ , ലക്നൗ ഫ്രാൻഞ്ചൈസികൾക്കെതിരെയുള്ള ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ചാൽ 16 പോയിന്റുമായി അവർക്ക് അനായാസമായി പ്ലേ ഓഫ് യോഗ്യത നേടാം.

പഞ്ചാബ് കിംഗ്സ്

പടിക്കൽ കൊണ്ട്ലം ഉടച്ച അവസ്ഥയിലുള്ള പഞ്ചാബിന് ശേഷിക്കുന്ന മത്സരം ഉയർന്ന റൺ റേറ്റിൽ ജയിച്ചാൽ മാത്രം പോരാ , രാജസ്ഥാനും കൊൽക്കത്തയും ജയിക്കുക കൂടി വേണം.

ചെന്നൈ സൂപ്പർ കിംഗ്സ്

12 പൊയ്റ്റുകൾ ഉള്ള ചെന്നൈക്ക് ശേഷിക്കുന്ന മത്സരത്തിൽ ജയം അനിവാര്യമാണ്. പക്ഷെ രാജസ്ഥാനും പഞ്ചാബും ശേഷിക്കുന്ന അവരുടെ മത്സരങ്ങളെല്ലാം തോൽക്കുക കൂടി വേണം.

ഡൽഹി ക്യാപിറ്റൽസ്

ചെന്നൈയിൽ നിന്നും വ്യത്യസ്തമല്ല ഡൽഹിയുടെയും സ്ഥിതി. 12 പോയിന്റുള്ള ടീമിന് അവശേഷിക്കുന്ന ഗ്രൂപ്പ് മത്സരം വലിയ മാർജിനിൽ ജയിച്ചാൽ മാത്രം പോരാ , രാജസ്ഥാൻ പഞ്ചാബ് ചെന്നൈ ടീമുകൾ ബാക്കി മത്സരങ്ങൾ തോൽക്കുക കൂടി വേണം.

കൊൽക്കത്ത നൈറ്റ്റൈഡേഴ്‌സ്

രണ്ടു മത്സരങ്ങൾ ശേഷിക്കുന്ന കൊൽക്കത്തയുടെ കൈയിൽ നിലവിൽ ഉള്ളത് 11 പോയിന്റുകളാണ്. അടുത്ത രണ്ടു മത്സരങ്ങൾ മികച്ച രീതിയിൽ ജയിക്കുകയും രാജസ്ഥാനും പഞ്ചാബും ഓരോ പരാജയങ്ങൾ കൂടി ഏറ്റുവാങ്ങുകയും ചെയ്‌താൽ ടീം പ്ലേ ഓഫിൽ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News