
നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്തോറും നെഞ്ചിടിപ്പേറുകയാണ് ബിജെപിയിൽ. കിട്ടുന്നത് വാങ്ങിയെടുത്ത് പോകാനല്ലേ കേരളത്തിൽ ബിജെപിയെകൊണ്ട് സാധിക്കൂ. എന്നാലും മോഹിക്കുന്നതിൽ തെറ്റ് ഇല്ലല്ലോ. BJPയിൽ നിന്ന് ആരൊക്കെ മത്സരരംഗത്തേയ്ക്ക് ഇറങ്ങും അല്ലെങ്കിൽ ആരെയൊക്കെ ബിജെപി ഇറക്കും എന്നാണ് ഇനി അറിയേണ്ടത്. ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഈ മാസം 28 ന് മുൻപുണ്ടായേക്കുമെന്നാണ് സൂചനകൾ.
Also read: ഇത് കേരളത്തെ അപമാനിച്ച് രാജ്യത്ത് വർഗീയത ഇളക്കി വിടാനുള്ള നീക്കം; കേരളാ സ്റ്റോറി 2നെതിരെ DYFI
മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ തന്നെ മത്സരിക്കുമെന്നാണ് വിവരം. വട്ടിയൂർക്കാവിൽ ശ്രീലേഖ, ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ എന്നിവർക്കാണ് നിലവിൽ സാധ്യത കാണുന്നത്. മലമ്പുഴയിൽ സി. കൃഷ്ണകുമാറും കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങളിൽ എം.ടി രമേശ്, പ്രകാശ് ബാബു, നവ്യ ഹരിദാസ്, ടി.റനീഷ് എന്നിവരെയും പരിഗണിക്കുന്നുണ്ട. സാബു എം ജേക്കബിനെ തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയാക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുകയാണ്. എന്നാൽ അതിൽ താൽപര്യമില്ലെന്ന് സാബു എം ജേക്കബ് അറിയിച്ചതായിട്ടാണ് വിവരം.
എന്നാൽ ആറ് മണ്ഡലങ്ങളിലാണ് ശോഭാ സുരേന്ദ്രന്റെ പേര് ഉയർന്ന് കേൾക്കുന്നത്. ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങളിലും, പാലക്കാട്, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലും ശോഭയുടെ പേര് ഉയർന്നിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ നാല് നിയമസഭാ മണ്ഡലങ്ങളിൽ ശോഭ സുരേന്ദ്രനെ പരിഗണിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഹരിപ്പാട്, ചെങ്ങന്നൂര്‍, കായംകുളം, അരൂര്‍ എന്നീ മണ്ഡലങ്ങളിൽ ഏതിലെങ്കിലും ശോഭ മത്സരിക്കണമെന്നാണ് ജില്ലാ ഘടകങ്ങളുടേയും ആവശ്യം. തിരുവനന്തപുരം മണ്ഡലത്തിൽ ജില്ലാ പ്രസിഡന്റ് കരമന ജയന്റെ പേരാണുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


