
ഐപിഎല്ലിൽ ഇന്ന് നടക്കുന്ന പഞ്ചാബിനെതിരായ പോരാട്ടത്തിൽ ടീമിനെ നയിക്കാൻ നായകനെ തേടി അലയുകയാണ് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. സ്ഥിരം നായകനായ ഹർദിക് പാണ്ട്യയും ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും ഇതുവരെ ടീമിനൊപ്പം ചേരാത്തത് ആണ് മുംബൈ മാനേജ്മെന്റിനെ കുഴയ്ക്കുന്നത്.
പുറംവേദന കാരണമാണ് ഹർദിക് പാണ്ട്യ വിട്ടുനിൽക്കുന്നത് എന്ന് പറയുമ്പോഴും ടീമിലെ താളപ്പിഴകളും ഇതിൽ ഒരു പങ്കു വഹിച്ചുവെന്നാണ് ഒരു വിഭാഗം ആരാധകർ വിശ്വസിക്കുന്നത്. നേരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ താരം മുംബൈ ടീമിലെ സഹകളിക്കാരെ പിന്തുടരുന്നത് അവസാനിപ്പിച്ച് എന്ന വാർത്ത വൈറൽ ആയിരുന്നു.
Also Read: വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കുമെതിരെ അസഭ്യ മുദ്രാവാക്യമായി യൂത്ത് ലീഗ് പ്രവർത്തകർ
മറുവശത്ത് ഹർദിക്കിന്റെ അഭാവത്തിൽ ടീമിനെ നയിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും വ്യക്തിപരമായ കാരണങ്ങളാൽ ഇന്നത്തെ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യതയുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ആകും അയക്കാനാവുക എന്ന സൂചനയുണ്ട്. പ്ലേ ഓഫ് സാധ്യത നഷ്ടമായ മുംബൈക്ക് ശേഷിക്കുന്ന മത്സരങ്ങളിൽ മികച്ച വിജയങ്ങളോടെ തലയുയർത്തി മടങ്ങുക എന്നതാവും ലക്‌ഷ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

