ആഡംബര വാഹനങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ മൊത്തക്കച്ചവടം; സംഘത്തിലെ രണ്ടു പേർ പിടിയിൽ

ആഡംബര വാഹനങ്ങളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മൊത്തക്കച്ചവടം ചെയ്യുന്ന സംഘത്തിലെ രണ്ടു പേർ തൃശൂരിൽ അറസ്റ്റിലായി. വിയ്യൂർ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികളെ പിടി കൂടിയത്. ഏഴു ചാക്ക് പുകയില ഉൽപന്നങ്ങളും പൊലീസ് പിടിച്ചെടുത്തു.

ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നും ആഡംബര കാറുകളിൽ വൻതോതിൽ നിരോധിത ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവരുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിയ്യൂർ പോലീസ് പവർഹൗസ് ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് മാരുതി എർട്ടിഗ കാറിൽ കൊണ്ടുവന്ന പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ കറുപ്പം വീട്ടിൽ 37 വയസുള്ള റഷീദ്, മാങ്ങാട്ടുവളപ്പിൽ 30 വയസുള്ള റിഷാൻ എന്നിവരെ വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തു.

also read : ഏഷ്യൻ ഗെയിംസ്; അമ്പെയ്ത്ത് കോമ്പൗണ്ടില്‍ ഇന്ത്യയുടെ പുരുഷ ടീമിന് സ്വര്‍ണം

മൊത്തക്കച്ചവടത്തിനായി ഏഴു ചാക്കുകളിലായി കൊണ്ടുവന്ന അയ്യായിരത്തോളം പാക്കറ്റ് പുകയില ഉത്പന്നങ്ങളും ഇവരിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. ലഹരി കടത്തു സംഘത്തിൽ കൂടുതൽ പേർ ഉള്ളതായും, വേറെ വാഹനങ്ങളും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ആഴ്ചയിൽ മൂന്ന് തവണ പ്രതികൾ ബാംഗ്ലൂരിൽ നിന്നും ലഹരി വസ്തുക്കൾ കൊണ്ടുവന്ന് ഒറ്റപ്പാലത്ത് ശേഖരിച്ച ശേഷം വിവിധ കാറുകളിലായി തൃശ്ശൂർ പാലക്കാട് എറണാകുളം ജില്ലകളിൽ ഇടനിലക്കാർക്ക് ചാക്കുകളായി എത്തിച്ചുകൊടുക്കുകയാണ് പതിവ്. ഇവരുടെ കൂട്ടാളികളെയും ലഹരി കടത്തുന്ന മറ്റു വാഹനങ്ങളും കണ്ടെത്താനുള്ള അന്വേഷണത്തിനാണ് വിയ്യൂർ പൊലീസ്. വിയ്യൂർ എസ് എച്ച് ഓ- K C ബൈജുവിന്റെ നേതൃത്വത്തിൽ സീനിയർ CPO മാരായ അജയ്ഘോഷ്, രാജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, ടോമി, ഡാൻസാഫ് സ്ക്വാഡിലെ എസ് ഐ ഗോപാലകൃഷ്ണൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

also read : 1.5 മില്യൺ ഫോളോവേഴ്സ്; വൻകിട ഫാഷൻ ബ്രാൻഡുകളുടെ മുഖം; പത്തുവയസുകാരി ഫാഷൻ ലോകത്തെ താരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here