
ഓരോ ദിവസം കഴിയുന്തോറും ചൂടിൻ്റെ തോത് വർധിച്ച് വരുകയാണ്. ഈ സാഹചര്യത്തിൽ മിക്ക വീടുകളിലും എല്ലാ ദിവസവും എസി യും ഉപയോഗിക്കുന്നവരാകും നാമെല്ലാം. എന്നാൽ താപനില പതിനാറ് ഡിഗ്രിയിൽ ഇട്ടിട്ടും തണുപ്പ് കുറവാണോ? അല്ലെങ്കിൽ മുറി തണുത്ത് വരാൻ കൂടുതൽ സമയമെടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഈ കാര്യങ്ങൾ പരിശോധിക്കേണ്ടുന്നത് അനിവാര്യമാണ്. ഇവ പരിശോധിച്ചില്ലെങ്കിൽ നിങ്ങളുടെ കറൻ്റ് ബില്ലും വളരെ കൂടുതലാകും.
തണുക്കാത്തതിന് കാരണമിതാ…
തണുപ്പ് ലഭിക്കാത്തതിന് പ്രധാന കാരണം എസി ഫിൽട്ടറുകൾ ക്ലീൻ അല്ലാത്തതാണ്. പൊടി അടിഞ്ഞ് കൂടി ഫിൽട്ടർ അടയുകയും അത് വഴി വെൻ്റുകളിലൂടെ തണുപ്പ് പുറത്തേക്ക് വരാതിരിക്കുകയും ചെയ്യും. മാസത്തിലൊരിക്കലെങ്കിലും ഈ ചൂട് കാലത്ത് ഫിൽട്ടറുകൾ അഴിച്ച് വൃത്തിയാക്കണം. ഇത് ക്ലീൻ ചെയ്യുകയെന്നത് ഏതൊരാൾക്കും അനായാസം ചെയ്യാവുന്ന കാര്യമാണ്. ഓരോ എസികളെ സംബന്ധിച്ചും ഇത് അഴിക്കുന്നതും ക്ലീൻ ചെയ്യുന്നതും വേറിട്ടിരിക്കും എന്നതും ഓർക്കുമല്ലോ…
Also read: എസി ഇട്ടാലും കറണ്ട് ബില്ല് കൂടില്ല ! ചില പൊടിക്കൈകൾ ഇതാ
ഇനി മറ്റൊരു കാര്യം എയർ കണ്ടീഷൻ ചെയ്തിരിക്കുന്ന മുറിയിലെ ജനലുകളും വാതിലുകളും മറ്റ് എയർ ഹോളുകളും ഉൾപ്പെടെ കൃത്യമായി അടച്ചിടാനും ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അതും നിങ്ങളുടെ എസി യുടെ കൂളിങ് കുറയാൻ കാരണമാകും.
Also read: ചാർജറുകൾക്ക് വെളുത്ത നിറമായത് എന്തുകൊണ്ട്? അറിയുമോ ആ രഹസ്യം?
കറൻ്റ് ബില്ലുകൾ കൂടും
ഇവ രണ്ടും ശ്രദ്ധിച്ചാൽ തന്നെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമാകും. ഇനി ഇവ ശ്രദ്ധിക്കാതിരുന്നാൽ അത് നിങ്ങളുടെ എസിയുടെ പ്രവർത്തിക്കാൻ കൂടുതൽ കറണ്ട് ഉപയോഗിക്കുന്നതിനും അത് വലിയ തുക കറണ്ട് ബില്ലായി വരുന്നതിനും കാരണമാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

