മുരിങ്ങയുടെ ഇറക്കുമതിയും വില്പനയും നിരോധിച്ച് ഓസ്‌ട്രേലിയ; കാരണമറിയാം…

moringa

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് മുരിങ്ങ. പ്രത്യേകിച്ച് പ്രവാസികളായ ആളുകൾക്ക് മുരിങ്ങയിലയോടും മുരിങ്ങക്കായയോടും ഒരു പ്രത്യേക ഇഷ്ട്ടമാണ്. എന്നാൽ മുരിങ്ങ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും നിരോധിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയും ന്യൂസീലൻഡും. പോഷകങ്ങളുടെ കലവറയായ മുരിങ്ങ ഉൽപ്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്താൻ കാരണമെന്താണെന്ന് അറിയാമോ? നോക്കാം..

മനുഷ്യ ഉപഭോഗത്തിന് പൂർണ്ണമായും സുരക്ഷതിമാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയമായ തെളിവുകളുടെ കുറവ് മൂലമാണ് ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും മുരിങ്ങ ഉൽപ്പന്നങ്ങളുടെ വാണിജ്യപരമായ ഇറക്കുമതിയും വിപണനവും നിരോധിച്ചത്. എന്നാൽ, വീടുകളിൽ മുരിങ്ങ മരം നട്ടുവളർത്തുന്നതിൽ വിലക്കില്ല. വാണിജ്യപരമായ കൃഷിക്കും വിപണനത്തിനും മാത്രമാണ് നിയന്ത്രണം. ഓസ്‌ട്രേലിയയിൽ അത്ര പരിചയമല്ലാത്ത ഒന്നാണ് മുരിങ്ങ. അതുകൊണ്ട് തന്നെ കർശനമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഈ നീക്കം.

Also Read: ചായ നമ്മുടെ വികാരമാണ്; പക്ഷേ ശരിയായ രീതിയിൽ ഉണ്ടാക്കാൻ അറിയാമോ?

ഫൂഡ് സ്റ്റാൻഡേർഡ്സ് ഓസ്‌ട്രേലിയ ന്യൂസീലൻഡ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യോൽപന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും പരിശോധിക്കുന്ന ഔദ്യോഗിക സ്ഥാപനമാണ് ഫൂഡ് സ്റ്റാൻഡേർഡ്സ് ഓസ്‌ട്രേലിയ ന്യൂസീലൻഡ്. മുരിങ്ങയെ ഒരു ‘നോവൽ ഫൂഡ്’വിഭാഗത്തിലാണ് ഇവർ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിപണിയിൽ ലഭ്യമാകുന്ന മുരിങ്ങപ്പൊടി, ഗുളികകൾ എന്നിവക്കെല്ലാം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന മുരിങ്ങ ഉൽപ്പന്നങ്ങളെ അതിർത്തിയിൽ വെച്ച് തന്നെ പിടികൂടും. 1992ലെ ‘ഇംപോർട്ടഡ് ഫൂഡ് കൺട്രോൾ ആക്ട്’ പ്രകാരം ഈ ഉൽപ്പന്നങ്ങൾ പിടിക്കപ്പെട്ടാൽ അവ നശിപ്പിക്കുകയോ തിരിച്ചയക്കുകയോ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News