
കേരളത്തിലെ മഴക്കാലം പലപ്പോഴും ഇരുചക്ര വാഹനങ്ങൾക്ക് വെല്ലുവിളി നിറഞ്ഞതാണ്. ബൈക്കുകൾക്ക് അതിവേഗം കേടുപാടുകൾ സംഭവിക്കുന്നു എന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. ഈ സമയത്ത് കൃത്യമായ പരിചരണം നൽകിയില്ലെങ്കിൽ ബൈക്കിന്റെ പ്രവർത്തനക്ഷമത കുറയുമെന്നതിൽ യാതൊരു തർക്കവുമില്ല. അന്തരീക്ഷത്തിലെ ഈർപ്പവും റോഡിലെ ചെളിയും വാഹനത്തിന്റെ പ്രവർത്തനക്ഷമതയെ അതിവേഗം ബാധിക്കുന്നു.
മഴവെള്ളത്തിലെ അംശ്ലാംശം ലോഹഭാഗങ്ങളിൽ എളുപ്പത്തിൽ തുരുമ്പ് പിടിക്കുന്നതിന് കാരണമാവുന്നു. കൃത്യമായ ഇടവേളകളിൽ വാഹനം കഴുകുന്നതും ലൂബ്രിക്കന്റ് ഉപയോഗിക്കുന്നതും ബൈക്കിന്റെ ഈട് വർദ്ധിപ്പിക്കാൻ സഹായിക്കും. മഴക്കാലത്ത് ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിക്കുന്നത് ബൈക്കിന്റെ ചെയിൻ ഭാഗത്താണ്. തുറന്ന രീതിയിലുള്ള ചെയിനുകളായതിനാൽ ചെളിയും വെള്ളവും എളുപ്പത്തിൽ അടിഞ്ഞുകൂടുന്നു. ഓരോ 300- 500 കിലോ മീറ്ററുകൾ കഴിയുമ്പോൾ ചെയിൻ ലൂബ് പുരട്ടി വൃത്തിയാക്കണം.
also read; മഴക്കാലത്ത് കാറിനുള്ളിൽ ദുർഗന്ധം അനുഭവപ്പെടുന്നുണ്ടോ ? ഒഴിവാക്കാൻ ചില വഴികളുണ്ട്
മഴയത്ത് റോഡിൽ വഴുക്കലുള്ളതിനാൽ ടയർ ത്രെഡ് പരിശോധിക്കേണ്ടത് പ്രധാനമാണ്. ടയറിലെ ചാലുകളുടെ ആഴം കുറവാണെങ്കിൽ വെള്ളം പുറത്തേക്ക് കളയാൻ സാധിക്കില്ല. ഇത് അക്വാപ്ലാനിംഗ് എന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാവുന്നു. ടയർ തേയ്മാനം സംഭവിച്ചിട്ടുണ്ടെങ്കിൽ മഴക്കാലത്തിന് മുമ്പ് മാറ്റണം.
മഴവെള്ളം കയറി ബൈക്കിലെ ഇലക്ട്രിക് സർക്ക്യൂട്ടുകൾ വേഗത്തിൽ ഷോർട്ടാവാൻ സാധ്യതയുണ്ട്. സ്പാർക്ക് പ്ലഗ് ക്യാപ്പ്, ബാറ്ററി ടെർമിനുകൾ, സ്വിച്ച് ഗിയറുകൾ എന്നിവയിൽ വെള്ളം കയറാതെ നോക്കണം. ഈ ഭാഗങ്ങളിൽ ഡബ്ല്യൂഡി40 പോലുള്ള സ്പ്രേകൾ ഉപയോഗിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

