കാറിലെ സ്പെയർ വീലുകളുടെ വലിപ്പം കുറവ് ? കാരണം ഇതാണ്

spare-wheels

കാറിനു എത്ര വീലുണ്ട് ? നാല് ? അഞ്ചെണ്ണം എന്ന് പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ല. കാരണം നമ്മൾ ആരും ശ്രദ്ധിക്കാത്ത ഒരാൾ അങ്ങ് കാറിന്റെ ബാക്കിൽ ഒളിച്ചിരിപ്പുണ്ട്. നമ്മുടെ കാറുകളിൽ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ നൽകിയിട്ടുള്ള സ്പെയർ വീലുകൾ അഥവാ ‘സ്റ്റെപ്പിനികൾ’. നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ, ‘സ്റ്റെപ്പിനികൾ’ സാധാരണ ടയറുകളേക്കാൾ ചെറുതായിരിക്കും ! മിക്കവാറും ആധുനിക കാറുകളിലും സാധാരണ ടയറുകളേക്കാൾ അര ഇഞ്ച് മുതൽ ഒരു ഇഞ്ച് വരെ വലിപ്പം കുറഞ്ഞ ‘ഡോനട്ട് ടയറുകൾ’ ആണ് സ്പെയർ വീലുകളായി നൽകുന്നത്. അത് വെറുതെയല്ല, അതിന് കാരണങ്ങളുമുണ്ട്.

കാറിന്റെ മൊത്തത്തിലുള്ള ഭാരം കുറയ്ക്കുക എന്നതാണ് ചെറിയ സ്പെയർ വീലുകൾ നൽകുന്നതിന്റെ പ്രധാന ലക്ഷ്യം എന്ന് പറയുന്നത്. ഭാരം കുറയുന്നതിലൂടെ വാഹനത്തിന് മികച്ച മൈലേജ് ലഭിക്കാനും ഇന്ധന ഉപഭോഗം കുറയ്ക്കാനും കഴിയും. വലിപ്പം കുറഞ്ഞ ടയറുകൾ കുറഞ്ഞ സ്ഥലം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഇത് നിർമ്മാതാക്കൾക്ക് കാറിലെ ലഗേജ് ഏരിയ കൂടുതൽ ഫലപ്രദമായി രൂപകൽപ്പന ചെയ്യാൻ സഹായിക്കുന്നു, പ്രത്യേകിച്ച് ചെറിയ ബജറ്റ് കാറുകളിൽ ഇത് വലിയൊരു ഗുണമാണ്.

ALSO READ: കാറിൽ എസി എത്രത്തോളം നേരം ഉപയോഗിക്കുന്നോ, അത്രയും ഇന്ധനനഷ്ടം; മൈലേജ് കൂട്ടാൻ ഈ കാര്യങ്ങള്‍ പരീക്ഷിക്കൂ…

വലിപ്പം കുറഞ്ഞ ടയറുകളും റിമ്മുകളും നിർമ്മിക്കാൻ കുറഞ്ഞ മെറ്റീരിയൽ മതി എന്നതിനാൽ അവയുടെ നിർമ്മാണ ചെലവും കുറവായിരിക്കും. ഇത് വാഹനത്തിന്റെ മൊത്തത്തിലുള്ള വില നിയന്ത്രിക്കാൻ കമ്പനികളെ സഹായിക്കുന്നു. ഭാരം കുറവായതിനാൽ റോഡരികിലെ അത്യാവശ്യ ഘട്ടങ്ങളിൽ ടയർ മാറ്റിയിടുന്നത് കൂടുതൽ എളുപ്പമാകുന്നു.

സ്പെയർ വീലുകൾ ഒരു താത്ക്കാലിക പരിഹാരം മാത്രമാണ്. സ്റ്റെപ്പിനി ടയറുകൾ ഉപയോഗിക്കുമ്പോൾ വാഹനത്തിന്റെ വേഗത മണിക്കൂറിൽ 70-80 കിലോമീറ്ററിൽ കൂടാൻ പാടില്ല.ചെറിയ ടയറുകൾ വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസിനെയും ഹാൻഡ്‌ലിംഗിനെയും ബാധിക്കാൻ സാധ്യതയുണ്ട്. 2020-ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ഭേദഗതി പ്രകാരം ട്യൂബ്ലെസ് ടയർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), പഞ്ചർ കിറ്റ് എന്നിവയുള്ള കാറുകളിൽ സ്പെയർ വീൽ നിർബന്ധമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News