
ഇന്ന് മിക്കവരുടെയും കൈയിൽ മൊബൈൽ ഫോണുണ്ടാവും. പല ബ്രാൻഡുകളുടെ, പല വലുപ്പത്തിലും നിറത്തിലുമുള്ള ഫോണുകൾ. മൊബൈൽ ഫോൺ ഏതായാലും ഒഴിവാക്കാൻ പറ്റാത്ത ഒന്നുണ്ട്, ചാർജറുകൾ.
നമ്മൾ ഉപയോഗിക്കുന്ന മിക്ക ചാർജറുകളും ഒന്നുകിൽ കറുപ്പോ വെളുപ്പോ നിറത്തിലായിരിക്കുമല്ലേ? മിക്ക കമ്പനികളും കറുത്ത നിറമാണ് ചാർജറുകൾക്ക് നൽകാറ്. ആപ്പിൾ, സാംസങ് അടക്കമുള്ള പ്രമുഖ ബ്രാൻഡുകളും ചാർജറുകളുടെ കാര്യത്തിൽ വെളുത്ത നിറത്തിനാണ് കൂടുതൽ മുൻഗണന നൽകുന്നത്.
എന്തുകൊണ്ടാകാം ഇതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? കേവലം ഭംഗി നോക്കിയാണ് കമ്പനികൾ നിറം തെരഞ്ഞെടുക്കുന്നത്? അല്ല. ചാർജറുകൾക്ക് വെളുത്ത നിറം നൽകുന്നതിന് കൃത്യമായ കാരണങ്ങളുണ്ട്. അതെന്തൊക്കായാണെന്ന നോക്കാം.
ALSO READ: ബാറ്ററി ബാക്കപ്പ് ഇനിയൊരു പ്രശ്നമാകില്ല; രണ്ട് ദിവസം സുഖമായി നിൽക്കും… ബഡ്ജറ്റ് റേഞ്ചിൽ പോക്കോ C81
വെളുത്ത നിറത്തിന് പ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള കഴിവ് കൂടുതലാണല്ലോ. രാത്രിയിൽ വെളിച്ചമില്ലാത്ത സമയത്തോ കുറഞ്ഞ വെളിച്ചത്തിലോ ചാർജർ എളുപ്പത്തിൽ കണ്ടെത്താൻ ഈ വെളുത്ത നിറം സഹായകരമാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ സ്വാഭാവികമായും ചൂടാകും. കറുത്ത നിറം ചൂടിനെ ആഗിരണം ചെയ്യുമ്പോൾ, വെളുത്ത നിറം ചൂട് പ്രതിഫലിപ്പിക്കും.
നിർമാണ ചെലവ് നോക്കുമ്പോഴും കമ്പനികൾക്ക് ലാഭം വെളുത്ത നിറം തന്നെയാണ്. ചാർജറുകൾ നിർമിക്കുന്ന പ്ലാസ്റ്റിക് വെളുത്ത നിറത്തിലോ ചാര നിറത്തിലോ ആയിരിക്കും ഉണ്ടാവുക. ഇതിലേക്ക് മറ്റ് നിറങ്ങൾ ചേർക്കുകയാണ് ചെയ്യാറ്. ഇങ്ങനെ ചെയ്യുമ്പോൾ നിർമ്മാണ ചെലവ് കൂടുകയും ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

