കേരളത്തില്‍ എന്തുകൊണ്ട് നിപ വൈറസ് ഉണ്ടാകുന്നു? ദേശീയ മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കി ആരോഗ്യ വിദഗ്ധന്‍

കോ‍ഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസിന്‍റെ സാന്നിധ്യം ഉണ്ടായതോടെ ദേശീയ മാധ്യമങ്ങളടക്കം വലിയ ചര്‍ച്ചകളാണ് ഇതേകുറിച്ച് നടത്തുന്നത്. കേരളത്തില്‍ മാത്രം എന്തുകൊണ്ട് നിപ വൈറസ് ഉണ്ടാകുന്നു എന്നുള്ള ചോദ്യങ്ങള്‍ ചില മാധ്യമങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഈ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് കോ‍ഴിക്കോട് ആസ്റ്റര്‍ മിംസിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ഡയറക്ടര്‍  ഡോ. എ എസ് അനൂപ് കുമാര്‍. കൈരളി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തില്‍ വിശദമായി പ്രതികരിച്ചത്.

കേരളത്തില്‍ നിപ വൈറസ് എന്തുകൊണ്ട് ഉണ്ടാകുന്നു ദേശീയ മാധ്യമങ്ങളില്‍ നിന്നൊക്കെ ആളുകള്‍ തന്നോട് ഫോണ്‍ വിളിച്ച് ചോദിക്കാറുണ്ട്.  ഈ രോഗം ഇടയ്ക്കിടെ ഇവിടെ ഉണ്ടാവുന്നു എന്നുള്ളതല്ല,  ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ രോഗം ഏതാണെന്ന് കണ്ടുപിടിക്കാനും നിയന്ത്രിക്കാനും നമുക്ക് സാധിക്കുന്നു. അതാണ് പ്രധാനം. ഇക്കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം- അദ്ദേഹം പറഞ്ഞു.

ALSO READ: നിപ: നേരത്തെ തലച്ചോറിലായിരുന്നു രോഗലക്ഷണം, ഇത്തവണ മാറി; ആരോഗ്യ വിദഗ്ധന്‍

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഈ രോഗം കണ്ടെത്തുന്നതിനുള്ള ടെസ്റ്റിംഗ് സംവിധാനമില്ല. ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഇതേക്കുറിച്ച് സംശയവും ഉണ്ടാകുന്നില്ല. അതിനാല്‍ തന്നെ അത്തരം പരിശോധനകള്‍ നടക്കുന്നില്ലെന്നും കേസുകള്‍ തിരിച്ചറിയാതെ പോവുകയാണ് കൂടുതലും സംഭവിക്കുന്നതെന്നും ഡോ അനൂപ് പറഞ്ഞു.

നിപ ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിന് എന്തെങ്കിലും പ്രശ്നം ഉള്ളതുകൊണ്ടോ ഇവിടുള്ള വവ്വാലുകള്‍ക്ക് പ്രശ്‌നങ്ങളുള്ളതുകൊണ്ടോ അല്ലെന്നാണ് മനസിലാക്കേണ്ടതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

രോഗം എത്രയും വേഗം കണ്ടെത്തുക എന്നതാണ് നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. കേരളത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ സമ്പര്‍ക്ക് പട്ടിക തയ്യാറാക്കി അതുവഴി രോഗം ബാധിച്ചേക്കാവുന്ന ആളുകളെ തിരിച്ചറിയുന്നു. ഇത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. 2018 ല്‍ നിപ പൊട്ടിപ്പുറപ്പെട്ടതും കേരളം അതിനെ നിയന്ത്രിച്ചതും ലോകത്ത് തന്നെ ചര്‍ച്ചാ വിഷയമായതാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  ക്ഷേത്രപരിസരത്ത് കാവിക്കൊടി സ്ഥാപിക്കണമെന്ന് ഹര്‍ജി; ആവശ്യം തള്ളി ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News