
നിങ്ങളുടെ വീടുകളിലെ ഈ വില്ലനെപ്പറ്റി നിങ്ങൾക്കറിയാമോ? എല്ലാവരുടേയും വീടുകളിലും അടുക്കളയിലുമുള്ള ഈ സാധനം ഇത്ര വലിയ അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്ന് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പറഞ്ഞു വരുന്നത് അടുക്കളയിൽ പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ചുകളെപ്പറ്റിയാണ്. ഈ സ്പോഞ്ചുകൾ കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ അത് അണുക്കളുടെ കലവറയായി മാറും.
നിരന്തരം ഈർപ്പം നിൽക്കുന്നതിനാലും അഴുക്കുകളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നതിനാലും സ്പോഞ്ചിൽ അണുക്കൾ നിലനിൽക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പച്ച ഇറച്ചി ഉൾപ്പെടെയുള്ളവ സൂക്ഷിച്ച പാത്രങ്ങൾ കഴുകാൻ ഇവ ഉപയോഗിക്കുമ്പോൾ അതിൽ ഇ കൊളൈ, സാൽമൊണല്ല തുടങ്ങിയ ബാക്ടീരിയകൾ എത്താൻ ഇടയാക്കും. ഇത് വലിയ അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
Also read: ചൂട് കാരണം അഞ്ച് ലിറ്റർ വെള്ളം കുടിച്ചു, അവസാനം അത്യാഹിത വിഭാഗത്തിൽ; കാരണമറിയേണ്ടേ…
സ്പോഞ്ചുകളെ എങ്ങനെ വൃത്തിയാക്കാം
- ഉപയോഗം അനുസരിച്ച് കൃത്യമായ ഇടവേളകളിൽ ഇവ മാറ്റുക. രണ്ടാഴ്ചയിൽ കൂടുതൽ ഒരു സ്പോഞ്ച് ഉപയോഗിക്കരുത്
- മോശം ഗന്ധം അനുഭവപ്പെടുകയോ നശിച്ച് പോകുകയോ ചെയ്താൽ അപ്പോൾ തന്നെ മാറ്റണം.
- നനഞ്ഞ സ്പോഞ്ച് ഒരു മിനുട്ടെങ്കിലും മൈക്രോ വേവിൽ വയ്ക്കുകയോ ചൂട് വെള്ളത്തിൽ മുക്കി വയ്ക്കുകയോ ചെയ്യുന്നത് അണുക്കളെ കുറയ്ക്കും.
- അടുക്കളയും ഉപകരണങ്ങളും എപ്പോഴും വൃത്തയായി സൂക്ഷിക്കുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

