
ആഗോളതലത്തിൽ എൽപിജി സിലിണ്ടറിൻ്റെ വില വർധിക്കുന്നതിനിടെ വിലയിൽ മാറ്റമില്ലാതെ ചില രാജ്യങ്ങളിൽ തുടരുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെയാണ് എൽപിജി സിലിണ്ടറിൻ്റെ വില വർധിക്കാൻ കാരണമായത്. എന്നാൽ ചില രാജ്യങ്ങളിൽ ഇപ്പോഴും വില വെറും കുറവാണ്. അൽജീരിയ, ഖത്തർ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ വില ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.
അൽജീരിയ
അൽജീരിയയിൽ ഏറ്റവും വിലക്കുറവിലാണ് എൽപിജി സിലിണ്ടറുകള്‍ ലഭിക്കുന്നത്. ഏഴ് രൂപ മുതൽ ഒൻപത് രൂപ വരെയാണ് ഒരു ലിറ്റർ എൽപിജിക്ക് ഈടാക്കുന്നത്.
പ്രകൃതി വാതക ശേഖരങ്ങൾ, ആഭ്യന്തര ഉൽപ്പാദനം, സർക്കാർ നൽകുന്ന സബ്സിഡികൾ എന്നിവയാണ് വിലക്കുറവിന് പിന്നിലെ പ്രധാന കാരണങ്ങൾ.
ALSO READ: പാകിസ്താനില്‍ ചാവേറാക്രമണത്തില്‍ 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
ഖത്തർ
വാതകങ്ങള്‍ കയറ്റുമതി ചെയ്യുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമായതിനാൽ തന്നെ മിതമായ നിരക്കിലാണ് എൽപിജി നൽകുന്നത്. 10 മുതൽ 13 രൂപ വരെയാണ് ഒരു ലിറ്ററിന് ഈടാക്കുന്നത്.
കുവൈറ്റ്
മിതമായ നിരക്കിൽ എൽപിജി നൽകുന്ന ഒരു ഗള്‍ഫ് രാജ്യമാണ് കുവൈറ്റ്. 11 മുതൽ 13 രൂപയാണ് ഒരു ലിറ്ററിന് ഈടാക്കുന്നത്. പെട്രോളിയം ശേഖരങ്ങളുള്ളതിനാലും സബ്സിഡികള്‍, വാതക ഉത്പന്നങ്ങള്‍ക്ക് നികുതി കുറവായതിനാലുമാണ് എൽപിജിക്ക് വില കുറവുള്ളത്.
വിലക്കുറവ് എന്തുകൊണ്ട്?
- സ്വന്തമായി എണ്ണ – വാതക റിസർവോയറുകളുള്ളതിനാൽ വാതകങ്ങള്‍ ചെറിയ മുതൽമുടക്കിൽ നിർമിക്കുന്നു.
- ചില രാജ്യങ്ങളിൽ സർക്കാരുകള്‍ സബ്സിഡികള്‍ നൽകുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

