കൂട്ടത്തിൽ നിന്നാലും നിങ്ങളെ തന്നെ കൊതുക് കുത്താറുണ്ടോ ? കാരണം ശരീരത്തിന്റെ ദുര്‍ഗന്ധമെന്ന് പുതിയ പഠനം

കൊതുകിന്റെ മൂളിപ്പാട്ട് കേൾക്കാത്ത ദിവസം ഉണ്ടാവില്ല പലർക്കും. ഒരുപാട് പേർ കൂടി നിന്നാലും കൊതുക് ചില ആളുകളെ മാത്രം കുത്തുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ ? അതിന്റെ കാരണം എന്താണെന്ന് അറിയാമോ ? അത് നമ്മുടെ ശരീരത്തിലെ ​ഗന്ധം കൊണ്ടും ആവാം. ശരീരത്തില്‍ കാര്‍ബോക്‌സിലിക് ആസിഡ് കൂടുതല്‍ ഉള്ളവരെ കൊതുക് കൂടുതലായി ആക്രമിക്കുമെന്ന് ആണ് പഠനം പറയുന്നത്.

2022-ൽ റോക്ക്ഫെല്ലർ സർവകലാശാലയിലെ ഗവേഷകർ നടത്തിയ സെൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് , ചർമ്മത്തിൽ ചില ആസിഡുകളുടെ അളവ് കൂടുതലുള്ള വ്യക്തികളോട് ഡെങ്കി, ചിക്കുൻഗുനിയ, മഞ്ഞപ്പനി, സിക്ക തുടങ്ങിയ രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്ന പെൺ ഈഡിസ് ഈജിപ്തിയ്ക്ക് 100 മടങ്ങ് കൂടുതൽ ആകർഷകമാണ്. ശരീരത്തില്‍ കാര്‍ബോക്‌സിലിക് ആസിഡ് കൂടുതലായി അടങ്ങിയിട്ടുള്ളവരെ പെണ്‍ ഈഡിസ് ഈജിപ്തി കൊതുകുകള്‍ കൂടുതല്‍ കടിക്കുമെന്നാണ് പഠനം.

ALSO READ: ഫിറ്റ്നസ് തന്നെ വീക്ക്നെസ്; വീ​ഗൺ ഡയറ്റെടുത്ത് ക്യാൻസറിന് ബൈ നൽകി; പുതിയൊരു ലോക റെക്കോർഡ് കൂടി സ്വന്തമാക്കി ഈ 102കാരൻ

ആളുകളുടെ കൈകളിലെ ചര്‍മ്മത്തില്‍ നിന്നും അവരുടെ മണം ശേഖരിച്ചാണ് പഠനം നടത്തിയത്. വ്യത്യസ്ത ആളുകളില്‍ നിന്നായി ശേഖരിച്ച ഈ സാമ്പിളുകള്‍ വേര്‍തിരിച്ച് കൊതുക് കൂടുതലായി പറക്കുന്ന സ്ഥലങ്ങളില്‍ വച്ചു. കാര്‍ബോക്‌സിലിക് ആസിഡ് കൂടുതലായി ശരീരത്തില്‍ അടങ്ങിയിട്ടുള്ളവരുടെ സാമ്പിളിന് മുകളിലാണ് കൂടുതല്‍ കൊതുകുകളെ കണ്ടെത്തിയത്. ചിലരുടെ ചര്‍മ്മത്തിലെ ദുര്‍ഗന്ധമാണ് കൊതുകളെ ആകര്‍ഷിക്കുന്നത് എന്നാണ് പഠനം.

മനുഷ്യന്റെ ത്വക്കില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധം പലതരത്തിലുള്ള രാസ സംയുക്തങ്ങളുടെ മിശ്രിതമാണ്. നിലവില്‍ കാര്‍ബോക്‌സിലിക് ആസിഡുകള്‍ കൂടുതലായി അടങ്ങിയിട്ടുള്ളവരിലാണ് പ്രധാനമായും റോക്ക്‌ഫെല്ലര്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനം നടന്നത്. കൊതുകുകള്‍ വഴി പകരുന്ന രോഗങ്ങള്‍ പ്രതിവര്‍ഷം 700 മില്യണ്‍ ആളുകളെ ബാധിക്കുന്നുണ്ട്.

കൊതുകിന് ഏറ്റവും താല്‍പര്യമുള്ള ചര്‍മ്മ ദുര്‍ഗന്ധം ഏതാണെന്നതിനെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കാന്‍ ഈ പഠനം സഹായിക്കുമെന്നാണ് ശാസ്ത്രലോകം വിശകലനം ചെയ്യുന്നത്. തുടര്‍ന്ന് കൊതുകുകളെ അകറ്റുന്ന കൂടുതല്‍ ഫലപ്രദമായ മരുന്നുകള്‍ വികസിപ്പിക്കാന്‍ ഈ പഠനം സഹായിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. കൊതുകുകൾ വഴി പകരുന്ന രോഗങ്ങൾ പ്രതിവർഷം 700 ദശലക്ഷം ആളുകളെയാണ് ബാധിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News