പൈലറ്റുമാർ ജനാല കഴുകുന്നത് സോഡാ വെള്ളത്തിൽ; വിചിത്രമായ രീതിക്കുപിന്നിൽ ആരും അറിയാത്തൊരു കാര്യമുണ്ട്

pilot in airplane

കോടികൾ വിലയുള്ള വിമാനവും വിമാനയാത്രകളും എപ്പോഴും എല്ലാവരിലും കൗതുകം ഉണർത്തുന്നവയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങൾക്ക് മുൻപ് ഒരു പൈലറ്റ് വിമാനത്തിന്റെ കോക്പിറ്റ് ജനാലകൾ വൃത്തിയാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സോഡ പോലൊരു ദ്രാവകം ഒഴിച്ചാണ് പൈലറ്റ് ജനാലകൾ വൃത്തിയാക്കിയത്. ഇതോടെ സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള സംശയങ്ങളും ഉണ്ടായി. മനുഷ്യർ കുടിക്കുന്ന സോഡ ഉപയോ​ഗിച്ചാണോ വൃത്തിയാക്കുന്നതെന്നും പലരും ചോദിച്ചു. ഇതോടെയാണ് പൈലറ്റായ ജോയി ഷ്വീറ്റ്‌സ‌‍ർ വിശദീകരണവുമായി രം​ഗത്തെത്തിയത്.

പൈലറ്റ് സോഡാ വെള്ളം ഉപയോ​ഗിച്ചാണ് വാതിലുകൾ വൃത്തിയാക്കിയതെന്നും അല്ലാതെ പഞ്ചസാര ചേർത്ത സോഫ്റ്റ് ഡ്രിങ്കുകളല്ലെന്നും ഷ്വീറ്റ്‍സർ പറയുന്നു. സോഡാ വെള്ളത്തിൽ നാച്ച്വറൽ അസിഡിറ്റി എന്നറിയപ്പെടുന്ന കാർബോണിക് ആസിഡ് എന്നറിയപ്പെടുന്ന നേരിയ അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് അഴുക്ക്, കീടങ്ങൾ, പക്ഷികളുടെ കാഷ്ഠം എന്നിവ പൂർണമായി നീക്കം ചെയ്യാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെ ചെയ്യുന്നത് വിമാനത്തിനോ കോക്ക്പിറ്റ് ജനാലയ്ക്കോ യാതൊരു കുഴപ്പവും ഉണ്ടാക്കില്ലെന്നും ഷ്വീറ്റ്‌സ‌‍ർ പറയുന്നു. ഇത് നിർബന്ധമായും ചെയ്യേണ്ട പ്രവ‌ർത്തിയല്ല.

also read: ഹൈദരാബാദ് നഗരത്തിലെ ഉള്ളുലയ്ക്കുന്ന കാഴ്ച; പാതിരാത്രി കൊതുക് വല അണിഞ്ഞ് ഡ്യൂട്ടിയിൽ സെക്യൂരിറ്റി, പിന്നാലെ കടുത്ത വിമർശനം

സോഡാ വെള്ളം ഉപയോഗിച്ച് ജനാലകൾ വൃത്തിയാക്കാൻ പൈലറ്റുമാർക്ക് ഔദ്യോഗികമായി പരിശീലനം ലഭിച്ചിട്ടില്ല, കൂടാതെ ഇത് ഒരു ഔപചാരിക ചെക്ക്‌ലിസ്റ്റിന്റെയും ഭാഗമല്ലെന്നും പൈലറ്റ് പങ്കുവച്ച വീഡിയോയിൽ പറയുന്നുണ്ട്. പരിചയ സമ്പന്നരായ പൈലറ്റുമാർ സമയം ലാഭിക്കുന്നതിനും യാത്രക്കിടയിൽ ജനാലകളിലൂടെ കൃത്യമായ കാഴ്ച ഒരുക്കുന്നതിനും വേണ്ടിയാണ് ഈ മാർ​ഗം സ്വീകരിക്കുന്നതെന്നും ഷ്വീറ്റ്‌സ‌‍ർ വിശദീകരിച്ചു. സോഡാ വെള്ളത്തിലെ കുമിളകൾ മറ്റൊരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ജനാലയുടെ ഉപരിതലത്തിലുള്ള മൈക്രോസ്കോപ്പിക് ആയ അഴുക്കുകളെ ചില്ലിൽ നിന്ന് ഉയർത്താൻ ഇവ സഹായിക്കുന്നു. സാധാരണ വെള്ളം ഉപയോഗിച്ച് കഴുകുമ്പോൾ ജനാലയിലെ ചില്ലിൽ വരകൾ വീഴാൻ സാധ്യതയുണ്ട്. എന്നാൽ സോഡാ വെള്ളം ഉപയോഗിക്കുമ്പോൾ ചില്ല് കൂടുതൽ വ്യക്തതയോടെ മിനുക്കിയെടുക്കാൻ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News