
മലയാള സിനിമയിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച സിനിമയാണ് പ്രേമലു 2. വൻ താരനിരയോ ഗിമ്മിക്കുകളോ ഇല്ലാതെ പാൻ ഇന്ത്യൻ ഹിറ്റായി സിനിമ മാറിയിരുന്നു. മമിത ബൈജു നെസ്ലിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എ ഡി യാണ്. മലയാളത്തിന് പുറമെ മറ്റ് ഇന്ത്യൻ ഭാഷകളിലും സിനിമ വൻ വിജയായമായിരുന്നു.
പുതുതലമുറയുടെ വൈബറിയുന്ന ചിത്രമായത് കൊണ്ടായിരിക്കാം സിനിമ പ്രേക്ഷകർ എറ്റെടുക്കാൻ കാരണമായത്. സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അനൗൺസ് ചെയ്തിരുന്നു. അതിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകരെല്ലാം. എന്നാൽ നാളുകൾ കഴിഞ്ഞപ്പോൾ സിനിമയുണ്ടാകില്ലെന്ന തരത്തിലുള്ള റൂമറുകളും പ്രചരിച്ചു തുടങ്ങിയിരുന്നു. പക്ഷെ പിന്നീട് പ്രൊഡ്യൂസറായ ദിലീഷ് പോത്തൻ സിനിമ ഇല്ലയെന്ന് അറിയിച്ചിരുന്നു. എന്നാലും പ്രേക്ഷകർ പ്രതീക്ഷ കൈവിട്ടിരുന്നില്ല.
Also read: ക്രെഡിറ്റ് കാർഡ് തട്ടിപ്പ് നടന്നത് രണ്ട് വർഷം; ഹോളിവുഡ് നടൻ ജോണി ഡെപ്പിന് നഷ്ടമായത് ഏഴ് കോടി
ഇപ്പോൾ സിനിമയിലെ നായകനായ നെസ്ലിനും പറഞ്ഞിരിക്കുകയാണ് സിനിമ ഉണ്ടാകില്ലെന്ന്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം കാര്യം വ്യക്തമാക്കിയത്. ചിലസാങ്കേതിക കാരണങ്ങളാണാൽ സിനിമ നടക്കില്ലെന്നാണ് നെസ്ലിൻ പറഞ്ഞത്. അത് പെർഫെക്ട് ലാൻഡിങ്ങിൽ എത്തിയില്ല, ഭാവിയിൽ ചിലപ്പോൾ സംഭവിച്ചേക്കാം ഇപ്പോഴെന്തായാലും ക്യാൻസൽ ചെയ്തിരിക്കകുയാണെന്നും നെസ്ലിൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

