
സുഖമായി കിടന്നുറങ്ങുമ്പോൾ അലറാമിൻ്റെ ശബ്ദം നിങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ടോ? നിങ്ങൾ അലറാം സ്നൂസ് ചെയ്ത് വീണ്ടും സന്തോഷത്തോടെ കിടന്നുറങ്ങാറുണ്ടോ? എങ്കിൽ ആ സന്തോഷം ദീർഘകലം നിലനിൽക്കില്ല എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അത് നിങ്ങളുടെ ശരീരത്തിന് ഏറെ പ്രശ്നങ്ങളുണ്ടാക്കും. ഉറക്കം എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന ക്ഷീണത്തിനും മറ്റ് ബുദ്ധിമുട്ടുകൾക്കുമെല്ലാം അത കാരണമാകും.
സ്നൂസ് ബട്ടൺ എങ്ങനെ ബാധിക്കുന്നു
കൃത്യമായ സ്ലീപ്പ് സൈക്കിളുകൾ ഉറക്കത്തിനുണ്ട്. അത് 90 മിനുട്ട് മുതൽ 110 മിനുട്ട് വരെ നീണ്ടു നിൽക്കുന്നതായിരിക്കും. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് വീണ്ടു സ്നൂസ് ബട്ടൺ അമർത്തി ഉറക്കം തുടരുമ്പോൾ നിങ്ങളുടെ മസ്തിഷ്കം വീണ്ടും ഒരു ഡീപ്പ് സ്ലീപ്പിലേക്ക് കടക്കും. എന്നാൽ തലച്ചോറിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് മിനുട്ടുകൾക്കുള്ളിൽ തന്നെ ഉറക്കമുണരും.
ഇത് ഉറക്കം പൂർണതയിൽ എത്താതെ അവസാനിക്കാൻ ഇടയാക്കും. മറ്റൊരു പ്രശ്നമാണ് സ്ലീപ്പ് ഇനേർഷ്യ. ഉറക്കമുണരുമ്പോൾ ഉണ്ടാകുന്ന മന്ദതയാണിത്. ശരിയായി ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥ ചിന്തിക്കാൻ കഴിയാത്ത അവസ്ഥ, ക്ഷീണം എന്നിവയ്ക്ക് ഇത് കാരണമാകുന്നു. അലറാം അടിച്ച് കഴിയുമ്പോൾ ഉറക്കം എഴുന്നേൽക്കാനുള്ള ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും പിന്നീട് വീണ്ടും ഉറക്കത്തിലേക്ക് പോകുമ്പോൾ തലച്ചോറിന് ഉറങ്ങണോ എഴുന്നേൽക്കണോ എന്ന സംശയത്തിൽ എത്തിക്കുകയും ചെയ്യും.
ഈ ലേഖനം അറിവിന് വേണ്ടി മാത്രമുള്ളതാണ്. കൃത്യമായ വിവിരങ്ങൾക്ക് ആരോഗ്യ വിദഗ്ധനെ സമീപിക്കുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

