‘ഒരു ബന്ധവമില്ലാത്തവരോടൊരു സ്‌നേഹം തോന്നാറില്ലേ… അതിനൊരു കാരണമുണ്ട്’… ഈ ‘കുഞ്ഞൻ’ ഒരു സംഭവമാണ്

ബ്ലഡ് ഈസ് തിക്കർ ദാൻ വാട്ടർ എന്നൊക്കെ പറയുമെങ്കിലും അനുഭവങ്ങളിലൂടെ നമ്മൾ മനസിലാക്കും, ചിലർ നമുക്ക് പ്രിയപ്പെട്ടവരാണെന്ന് ഒരിക്കലും നഷ്ടപ്പെടുത്താൻ കഴിയാത്തവരാണെന്ന്. അതെന്തായിരിക്കും അങ്ങനെയെന്ന് നമ്മൾ ചിന്തിക്കുകയും ചെയ്യും.. അതിന്റെ ഉത്തരവും ശാസ്ത്രം കണ്ടുപിടിച്ചിരിക്കുകയാണ്. ഓരോ സൗഹൃദവും ബന്ധങ്ങളും നമ്മൾ തെരഞ്ഞെടുക്കുന്നത്, നമ്മുടെ ഉള്ളിലെ ജീനിന്റെ കളിയാണെന്നാണ് പഠനം തന്നെ പറയുന്നത്.

ALSO READ: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ജൂലൈ ഒന്നുമുതൽ റെയിൽവേ യാത്രാനിരക്ക് കൂടും, ടിക്കറ്റ് നിരക്കിലെ വർധനവ് ഇങ്ങനെ

സൗഹൃദം, വിവാഹം ഇത്തരം ബന്ധങ്ങളൊക്കെ എങ്ങനെ തെരഞ്ഞെടുക്കുന്നു ആ ബന്ധങ്ങളിൽ എത്രമാത്രം സമാനമായ ജനിതക ഘടകങ്ങളുണ്ടെന്ന് എന്നൊക്കെ കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രൊസീജിംഗ് ഒഫ് ദി നാഷണല്ഡ അക്കാദമി ഒഫ് സയൻസ് പഠനവിഷയമാക്കിയിരുന്നു.

5000ലധികം കൗമാരക്കാരെയാണ് പഠനവിധേയമാക്കിയത്. ഇതിലുള്ള രസകരമായ കാര്യം, ഒരേ സമൂഹത്തിലുള്ള രണ്ട് സുഹൃത്തുക്കളെ പരിഗണിച്ചാൽ അവർക്ക് ജനിതകമായ സാമ്യതയുണ്ടെന്നാണ്. വിവാഹിതരായവരെ പരിഗണിച്ചാൽ, അവരെക്കാൾ ഒന്നോ രണ്ടോ മടങ്ങ് കൂടുതലായിരിക്കുമത്. എന്നാൽ ഇത് സഹോദരങ്ങളിൽ കാണപ്പെടുന്നത്ര ശക്തമല്ലെന്നും പറയുന്നു.

ALSO READ: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം; മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം കൈരളി ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ടര്‍ നവജിത്ത് ഏറ്റുവാങ്ങി

തങ്ങളെ പോലെയുള്ളവരെ ആകർഷിക്കുക, അന്വേഷിക്കുന്ന എന്ന സോഷ്യൽ ഹോമോഫിലി മൂലമാണ് ഇത്തരം സൗഹൃദങ്ങൾ ഉണ്ടാവുന്നത്. ജനറ്റിക്‌സ് സ്വാധീനിക്കുന്ന ജീവിതശൈലി, എനർജി ലെവൽ എന്നിവ കൊണ്ട് ചിലർ നല്ല ബന്ധങ്ങൾ സൃഷ്ടിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News