വടകരയിലെ കടകളില്‍ വ്യാപക മോഷണം; 6 കടകളില്‍ നിന്ന് പണവും മറ്റ് വസ്തുക്കളും കവര്‍ന്നു

Robbery

വടകര ചോറോട് കടകളില്‍ വ്യാപക മോഷണം. 6 കടകളില്‍ നിന്നായി പണവും മറ്റ് വസ്തുക്കളും കളവുപോയി. സി സി ടി വി യില്‍ പൂട്ട് തകര്‍ക്കുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ വടകര പൊലീസ് അന്വേഷണം തുടങ്ങി.

ALSO READ:ബാഗ്‌പതില്‍ ദര്‍ഗ ഹിന്ദു വിഭാഗത്തിന് വിട്ടുനല്‍കി യുപി കോടതി; മഹാഭാരത്തിലെ ‘ലക്ഷഗൃഹം’ സ്ഥിതി ചെയ്ത സ്ഥലമെന്ന് വാദം

വടകര ചോറോട് റെയില്‍വെ ഓവര്‍ ബ്രിഡ്ജിന് സമീപത്തെ കടകളിലാണ് രാത്രിയില്‍ മോഷണം നടന്നത്. സുജേഷിന്റെ ഉടമസ്ഥതയിലുള്ള കടയുടെ പൂട്ട് പൊളിച്ച് 16,000 രൂപയും ഒരു ചാക്ക് അരിയും മോഷ്ടിച്ചു. തൊട്ടടുത്ത റിയാസിന്റെ ചിക്കന്‍ സ്റ്റാളില്‍ നിന്ന് പണം കവര്‍ന്നു. മണ്ണില്‍ രാജീവന്റെ പലചരക്ക് കടയുടെ പൂട്ട് പൊളിച്ച് സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലാണ്. ഇവിടെ നിന്നും പണം മോഷ്ടിച്ചിട്ടുണ്ട്. സജീവന്റെ ഉടമസ്ഥതയിലുള്ള കെഎന്‍ ട്രേഡേഴ്സിലും പൂട്ട് പൊട്ടിച്ച് അകത്ത് കടന്ന് 1500 രൂപ കവര്‍ന്നു. ചെറിയാണ്ടി രാജേഷിന്റെ പച്ചക്കറിക്കടയിലും സമീപത്തെ മീന്‍ കടയിലും പൂട്ട് പൊളിച്ച് സാധനങ്ങള്‍ വലിച്ചിട്ട നിലയിലാണ്.

ALSO READ:ദില്ലിയിൽ ആം ആദ്മി നേതാക്കളെ ലക്ഷ്യമിട്ട് ഇ ഡി റെയ്ഡ്

സി സി ടി വി യില്‍ നിന്ന് പൂട്ട് തകര്‍ക്കുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. വടകര പൊലീസ് കടകളില്‍ പരിശോധന നടത്തി. സി സി ടി വി ദൃശ്യം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News