
ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്കുകൾ എല്ലാ വീടുകളിലും സാധാരണമാണ്. എന്നാൽ ഈയിടെയായി ഇത്തരം വഴക്കുകളും സംഘർഷങ്ങളും വലിയ തോതിൽ വർധിക്കുകയാണ്. എന്നാൽ ഇപ്പോൾ ഇത്തരം ഭാര്യ- ഭർതൃ സംഘർഷങ്ങൾ അതിന്റെ എല്ലാ പരിധികളും കടക്കുകയാണ്. അതിന്റെ ഉദാഹരണമാണ് ചെന്നൈയിൽ കഴിഞ്ഞ ദിവസം ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെ ഓഫീസില്‍ കയറി ഭാര്യ ക്രൂരമായി മർദിച്ചത്. ഈ സംഭവത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് ഭർത്താവ് സെന്തില്‍ നാഥനെ ആക്രമിക്കുന്ന ഭാര്യ മീരാമണിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
സ്ഥാപനത്തിലെ ചില സ്ത്രീകളാണ് മീരാമണിയെ പിടിച്ച് മാറ്റുന്നത്. സ്ഥാപനത്തിലെ ഫ്ലവര്‍വേസ് അടക്കമുള്ള സാധനങ്ങളെടുത്ത് മീരാമണി മറ്റുള്ളവരുടെ നേരെ എറിയുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഭർത്താവിനെ ക്രൂരമായി ചവിട്ടുകയും അടിക്കുകയും ചെയ്ത സ്ത്രീയെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഓഫീസിൽ നിന്നും പുറത്താക്കിയത്.
ALSO READ: മണ്ണന്തല കൊലപാതക കേസ് പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
സംഭവത്തിൽ മീരാമണിക്കെതിരെ ഭർത്താവ് സെന്തില്‍ നാഥ് കോടതിയെ സമീപിച്ചു. മുൻപ് കുട്ടിയുടെ അവകാശത്തിന് വേണ്ടിയാണ് എന്നും വഴക്കുണ്ടാകാറുള്ളതെന്നും ഇപ്പോൾ പണം ആവശ്യപ്പെട്ടാണ് മീരാമണി തന്നെ ഉപദ്രവിക്കുന്നതെന്നും സെന്തില്‍ പറഞ്ഞു. . മാസം 40,000 രൂപയ്ക്ക് വേണ്ടിയാണ് മീരാമണി തന്നെ ഉപദ്രവിക്കുന്നതെന്നും തനിക്ക് ജീവനില്‍ ഭയമുണ്ടെന്നും സെന്തില്‍ വ്യക്തമാക്കി. എന്നാല്‍ കേസ് കൊടുത്തതിന് പിന്നാലെ ഭാര്യയെയും ഭാര്യയുടെ കുടുംബത്തെയും കാണിനില്ലെന്നണ് പോലീസ് പറഞ്ഞതെന്നും തനിക്ക് ജീവനില്‍ ഭയമുണ്ടെന്നും സെന്തില്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here