റീല്‍സ് ചെയ്യുന്നത് വിലക്കി; ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി, എല്ലാ സഹായവും വീട്ടുകാരുടെ വക

റീല്‍സ് ചെയ്യുന്നത് വിലക്കിയ ഭര്‍ത്താവിനെ യുവതി വീട്ടുകാരുടെ സഹായത്തോടെ കഴുത്തു ഞെരിച്ചു കൊന്നു. ബീഹാറിലെ ബെഹുസരായിലെ ഫാഫൗട്ട് ഗ്രാമത്തിലാണ് സംഭവം. 25കാരനായ മഹേശ്വരന്‍ കുമാര്‍ റായെയാണ് ഭാര്യ റാണിയും വീട്ടുകാരും കൊലപ്പെടുത്തിയത്. കൊല്‍ക്കത്തയില്‍ ജോലി ചെയ്യുന്ന മഹേശ്വര്‍ വലപ്പോഴും മാത്രമാണ് വീട്ടിലേക്ക് വരുന്നത്. റാണി ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി റീലുകള്‍ അപ്ലോഡു ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമായിരുന്നു.

ALSO READ:  സെന്റോഫ് പ്രസംഗത്തിനടയിൽ അധ്യാപിക കുഴഞ്ഞു വീണ് മരിച്ചു

കൊല്‍ക്കത്തയില്‍ നിന്നും കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് മഹേശ്വരന്‍ നാട്ടിലെത്തിയത്. റാണി സ്വന്തം വീട്ടിലായതിനാല്‍ മഹേശ്വര്‍ അവിടെ എത്തി. റീല്‍സിനെ ചൊല്ലി ഇതിന് പിറകേ തര്‍ക്കവും ആരംഭിച്ചു. തുടര്‍ന്നായിരുന്നു കൊലപാതകം. സംഭവം പുറത്തറിഞ്ഞതോടെ റാണിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ALSO READ:  സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിന് ഇരട്ട കിരീടം

ഇന്‍സ്റ്റഗ്രാമില്‍ 9500 ഫോളോവേഴ്‌സാണ് റാണിക്കുള്ളത്. പേജില്‍ അഞ്ഞൂറോളം വീഡിയോകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്…. എന്നാല്‍ ഭര്‍ത്താവ് തന്റെ താല്‍പര്യത്തെ എതിര്‍ത്തതോടെ വീട്ടുകാരുടെ സഹായത്തോടെ റാണി മഹേശ്വറിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആറു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഇരുവര്‍ക്കും അഞ്ചുവയസുള്ള മകനുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News