ഭാര്യക്ക് പാചകം ചെയ്യാനറിയില്ല, വിവാഹ മോചനം വേണമെന്ന് യുവാവ്; അതൊരു കാരണമല്ലെന്ന് ഹൈക്കോടതി

ഭാര്യക്ക് പാചകം ചെയ്യാനറിയില്ല എന്നത് വിവാഹ മോചനം അനുവദിക്കാനുള്ള മതിയായ കാരണമല്ലന്ന് ഹൈക്കോടതി. വിവാഹമോചനം ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ യുവാവ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

Also Read; ഡോ വന്ദനദാസ് കൊലപാതക കേസ്; വിചാരണ കോടതിയില്‍ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

തനിക്ക് പാചകം അറിയില്ലെന്നും ഭാര്യ ഭക്ഷണം ഉണ്ടാക്കി തരുന്നില്ലെന്നും അതിനാൽ വിവാഹമോചനം വേണമെന്നുമായിരുന്നു യുവാവിൻ്റെ ആവശ്യം. ഭാര്യ തന്നെ ബഹുമാനിക്കുന്നില്ലന്നും മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. 2012 മെയ് ഏഴിനായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തിന് ശേഷം ആദ്യ യുവാവിന്റെ വീട്ടിലും പിന്നീട് അബുദാബിയിലുമാണ് ഇരുവരും താമസിച്ചിരുന്നത്.

Also Read; ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടു; വടകര സ്വദേശിക്ക് നഷ്ടമായത് രണ്ട് ലക്ഷത്തോളം രൂപ

2013 ല്‍ വിടുവിട്ടിറങ്ങിയ യുവതി പോലീസിനും മജിസ്ട്രേറ്റിനും പരാതി നല്‍കിയതായും യുവാവ് കോടതിയെ അറിയിച്ചു. ഇക്കാരണങ്ങളാൽ വൈവാഹിക ബന്ധം തുടരാനാവില്ലെന്നായിരുന്നു യുവാവിൻ്റെ വാദം. എന്നാൽ വിവാഹമോചന ആവശ്യം കോടതി തള്ളി. ഭാര്യക്ക് പാചകം ചെയ്യാനറിയില്ല എന്നത് വിവാഹ മോചനം അനുവദിക്കാനുള്ള കാരണമായി കണക്കാക്കാനാവില്ലന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും, സോഫി തോമസും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News