ഭാര്യയുടെ അച്ഛനെ കുത്തിക്കൊന്നു; പ്രതിയെ കസ്റ്റഡിയിലെടുത്ത് മഞ്ചേരി പൊലീസ്

പുല്ലാരയില്‍ ഭാര്യയുടെ അച്ഛനെ കുത്തിക്കൊന്ന പ്രതി പിടിയില്‍. പുല്ലാര സ്വദേശി അയ്യപ്പൻ ആണ് മരിച്ചത്. 65 വയസായിരുന്നു. കേസിൽ മകളുടെ ഭര്‍ത്താവ് പ്രിനോഷിനെ പൊലീസ് പിടികൂടി. ഓടി രക്ഷപ്പെട്ട പ്രതിയെ മഞ്ചേരി പൊലീസ് പുലര്‍ച്ചയോടെയാണ് കസ്റ്റഡിയിലെടുത്തത്.

ALSO READ: “മകന്‍ തെറ്റുകാരനെങ്കില്‍ തൂക്കിക്കൊന്നോളൂ”; തൊഴുകൈകളോടെ പാര്‍ലമെന്റില്‍ അതിക്രമിച്ചുകടന്ന പ്രതിയുടെ അച്ഛന്‍

കുടുംബ വഴക്കിനിടെ അയ്യപ്പനെ പ്രിനോഷ് കത്തികൊണ്ട് വയറിലും, തലക്കും കുത്തുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പോലീസ് പ്രതിയെ കീഴടക്കി. ഗുരുതര പരിക്കേറ്റ അയ്യപ്പനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here