വൈ-ഫൈ ഉണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യം, ഇന്റർനെറ്റ് സ്പീഡ് കുറവാണല്ലേ ? വേഗത കൂട്ടാൻ ഇതാ വഴികൾ

Simple Wi-Fi Settings Changes That Can Boost Your Internet Speed Significantly

സാങ്കേതികവിദ്യയുടെ വളർച്ച നമ്മുടെ ജീവിതത്തെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോൾ അവയൊന്നുമില്ലാതെ ജീവിക്കാൻ പോലും കഴിയാതെയായി പലർക്കും. അതിവേഗ ഇന്റർനെറ്റ് ഇക്കാലത്ത് ഇല്ലാതെ വന്നാൽ പിന്നെ അന്നത്തെ ദിവസം തന്നെ മോശമായിരിക്കും. ഓൺലൈൻ മീറ്റിംഗുകൾ, വീഡിയോ സ്ട്രീമിംഗ്, ഗെയിമിംഗ്, പഠനം എന്നിങ്ങനെ എന്തായാലും ഇന്റർനെറ്റ് മസ്റ്റ് ആണ്. നല്ല ഒരു ഫ്ലോയിൽ പോകുമ്പോൾ ഇന്റർനെറ്റ് ഇടയ്ക്കിടെ വേഗത കുറയുകയോ വീഡിയോകൾ നിരന്തരം ബഫർ ചെയ്യുകയോ ചെയ്താലോ ? അതില്പരം ദേഷ്യം നമുക്ക് ഉണ്ടാവില്ല. ഇത്തരത്തിൽ നെറ്റിന്റെ സ്പീഡ് കുറയാനുള്ള കാര്യങ്ങളിൽ ഒന്ന് നിങ്ങളുടെ വീട്ടിലെ വൈ-ഫൈ സജ്ജീകരണത്തിലാണ്. അതിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഇന്റർനെറ്റ് വേഗത ഗണ്യമായി കൂട്ടാൻ കഴിയും.

എവിടെയാണ് റൂട്ടർ ?

നിങ്ങളുടെ വീട്ടിൽ റൂട്ടർ എവിടെ സ്ഥാപിച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വൈ-ഫൈയുടെ വേഗതയും. റൂട്ടർ ഒരു മൂലയിലോ, അടച്ചിട്ട മുറിയിലോ, അലമാരയിലോ, അല്ലെങ്കിൽ ചുമരുകൾക്ക് പിന്നിലോ സ്ഥാപിച്ചാൽ അത് നെറ്റിന്റെ വേഗതയെ ബാധിക്കും. മികച്ച നെറ്റ്‌വർക്ക് കവറേജിനായി, റൂട്ടർ എല്ലായ്പ്പോഴും വീടിന്റെ മധ്യഭാഗത്തും അൽപ്പം ഉയർന്ന സ്ഥലത്തും വെക്കുന്നതാണ് നല്ലത്. മൈക്രോവേവ്, ടിവി, കോർഡ്‌ലെസ് ഫോൺ അല്ലെങ്കിൽ ലോഹ വസ്തുക്കൾക്ക് സമീപം ഇത് വയ്ക്കുന്നതും സിഗ്നലിനെ മോശമായി ബാധിക്കും.

ശരിയായ വൈ-ഫൈ ചാനൽ

തിരക്കുള്ള ഒരു പ്രദേശത്താണ് നിങ്ങളുടെ താമസമെങ്കിലും സമീപത്തുള്ള വൈ-ഫൈ നെറ്റ്‌വർക്കുകൾ അതേ ചാനൽ ഉപയോഗിക്കുന്നുണ്ടാകാം. ഇത് നെറ്റ്‌വർക്ക് സമ്മർദ്ദം വർദ്ധിപ്പിക്കുകയും ഇന്റർനെറ്റിന്റെ വേഗത കുറയ്ക്കുകയും ചെയ്യും.

ഇന്ന്, മിക്ക റൂട്ടറുകളും 2.4 GHz, 5 GHz ബാൻഡുകളെ ആണ് പിന്തുണയ്ക്കുന്നത്. 5 GHz ബാൻഡ് വേഗതയേറിയതും കുറഞ്ഞ ഇടപെടലും വാഗ്ദാനം ചെയ്യുന്നു, പക്ഷേ കുറഞ്ഞ ശ്രേണിയാണുള്ളത്. അതേസമയം, 2.4 GHz കൂടുതൽ സിഗ്നൽ ട്രാൻസ്മിഷൻ ദൂരം നൽകുന്നു.

റൂട്ടർ അപ്‌ഡേറ്റുകൾ

സ്മാർട്ട്‌ഫോണുകൾക്കും ലാപ്‌ടോപ്പുകൾക്കും ആനുകാലിക അപ്‌ഡേറ്റുകൾ ലഭിക്കുന്നതുപോലെ, റൂട്ടറുകൾക്കും ഫേംവെയർ അപ്‌ഡേറ്റുകൾ ലഭിക്കും. നെറ്റ്‌വർക്ക് വേഗത, സുരക്ഷ, സ്ഥിരത എന്നിവ മെച്ചപ്പെടുത്താൻ ഈ അപ്‌ഡേറ്റുകൾ ചെയ്യുന്നത് നല്ലതാണ്. പലരും വർഷങ്ങളായി അവരുടെ റൂട്ടറുകൾ അപ്‌ഡേറ്റ് ചെയ്യാത്തതിനാൽ അതും സ്പീഡിനെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് കമ്പനിയുടെ വെബ്‌സൈറ്റോ റൂട്ടർ ക്രമീകരണങ്ങളോ നോക്കി ഇടയ്ക്കിടെ അപ്‌ഡേറ്റുകൾ പരിശോധിക്കണം.

പാസ്‌വേർഡിലാണ് കാര്യം

ശക്തമായ പാസ്‌വേർഡ് വേണം ഉപയോഗിക്കാൻ. ഇല്ലെങ്കിൽ ആർക്കുവേണമെങ്കിലും നിങ്ങളുടെ വൈഫൈ ഉപയോഗിക്കാൻ കഴിയും. ഇത് ഇന്റർനെറ്റ് വേഗത കുറയ്ക്കുകയും ഡാറ്റ സുരക്ഷാ അപകടസാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യും. WPA2 അല്ലെങ്കിൽ WPA3 സുരക്ഷയുള്ള ശക്തമായ പാസ്‌വേഡ് എപ്പോഴും ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

റൂട്ടർ മാറ്റിയാലും വേഗത്തിലാകും

നിങ്ങളുടെ റൂട്ടറിന് വർഷങ്ങളോളം പഴക്കമുണ്ടെങ്കിൽ, ഇതും നെറ്റിന്റെ സ്പീഡ് കുറയാൻ ഒരു കാരണമാകും.. പുതിയ വൈ-ഫൈ 6 റൂട്ടറുകൾ വേഗതയേറിയതും മികച്ചതുമായ കണക്റ്റിവിറ്റി നൽകുന്നതാണ്. വലിയ വീടാണെങ്കിൽ വൈ-ഫൈ സിഗ്നൽ വർദ്ധിപ്പിക്കുന്നതിന് ഒരു വൈ-ഫൈ എക്സ്റ്റെൻഡർ ഉപയോഗിക്കാം, ഇത് നിങ്ങളുടെ വീട്ടിലുടനീളം അതിവേഗ ഇന്റർനെറ്റ് നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News