കോട്ടയം – ഇടുക്കി ജില്ലയുടെ അതിർത്തിയിൽ കടുവയുടെ ആക്രമണം

കോട്ടയം – ഇടുക്കി ജില്ലയുടെ അതിർത്തിയിൽ കടുവയുടെ ആക്രമണം. മുണ്ടക്കയം റ്റി ആർ ആന്റ് റ്റി എസ്റ്റേറ്റിലാണ് കടുവയുടെ ആക്രമണമുണ്ടായത്. വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. വളർത്തു മൃഗങ്ങളെ ആക്രമിച്ചത് കടുവ തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. കടുവയെ പിടിക്കാൻ കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

Also Read; ഇടുക്കി മുന്നാർ ചെണ്ടുവരെ എസ്റ്റേറ്റിൽ നിന്നും പിൻവാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പ

മുണ്ടക്കയം ടി ആർ ആന്റ് ടി എസ്റ്റേറ്റിൽ ഏതാനും നാളുകളായി കടുവയുടെ സാന്നിധ്യം ശക്തമായിരുന്നു. ഇതിനിടയിലാണ് കാടിറങ്ങിയ കടുവ മേഖലയിലെ കന്നുകാലികളെ പിടിച്ചത്. കന്നുകാലി ചത്ത് കിടക്കുന്നത് എസ്റ്റേറ്റ് ജീവനക്കാരനായ ബിനു വിശ്വനാഥൻ വനം വകുപ്പിൽ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ആക്രമണം നടത്തിയത് കടുവയാണെന്ന് വകുപ്പ് സ്ഥിരീകരിച്ചു. ഏരുമേലി ഫോറസ്റ്റ് റേഞ്ചിലുൾപ്പെട്ട ഈ മേഖലയിൽ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു.

Also Read; മത്സ്യത്തൊഴിലാളിയുടെ ജീവനെടുത്ത്‌ മുതലപ്പൊഴിയിൽ വീണ്ടും അപകടം

ശബരിമല വനമേഖലയോട് അതിർത്തി പങ്കിടുന്ന മുണ്ടക്കയം ടി ആർ ആന്റ് ടി എസ്റ്റേറ്റിൽ വന്യ മൃഗങ്ങളുടെ ആക്രമണം പതിവാണ്. അടുത്തിടെ 18 ആനകൾ കൂട്ടത്തോടെ എത്തി ദിവസങ്ങളോളം നിലയുറപ്പിച്ചു. തോട്ടം തൊഴിലാളികൾ പാർക്കുന്ന ലയങ്ങളുടെ മുറ്റത്തും ആനകളെത്തി. ഭീതിയോടെ ജനങ്ങൾ കഴിയുന്നതിനിടയിലാണ് കടുവയുടെ ആക്രമണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News