വയനാട്ടില്‍ വനംവാച്ചര്‍ക്കുനേരെ വന്യജീവി ആക്രമണം; കടുവയെന്ന് സംശയം

വയനാട്ടില്‍ വനംവാച്ചര്‍ക്കുനേരെ വന്യജീവിയുടെ ആക്രമണം. വയനാട് തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിന്‍റെ പരിധിയിലാണ് സംഭവം. വനംവകുപ്പിലെ താത്കാലിക വനംവാച്ചർ വെങ്കിട്ട ദാസിനെയാണ് വന്യജീവി ആക്രമിച്ചത്. കടുവയാണ്‌ ആക്രമിച്ചതെന്നാണ് സംശയിക്കുന്നത്. ഇന്ന് രാത്രി എട്ടേ മുക്കാലോടെ തോല്‍പ്പെട്ടി വന്യജീവി സങ്കേത്തിന്‍റെ പരിധിയിലുള്ള അരണപ്പാറ ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വെങ്കിട്ട ദാസിനെ മാനന്തവാടി ആശുപത്രിയിലും പിന്നീട്‌ കോഴിക്കോട്‌ മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു.

Also Read; കോന്നാട് ബീച്ചിലെ മഹിളാ മോർച്ചയുടെ സദാചാരപൊലിസിംഗ്; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News