
കേന്ദ്ര സർക്കാരും വയനാട് എംപിയും നിലപാട് തിരുത്തണമെന്ന് സിപിഐഎം.
വനം–വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം. കേന്ദ്രാവഗണന അവസാനിപ്പിക്കണം. ജില്ലയിൽ തുടർച്ചയായുള്ള വന്യമൃഗ ആക്രമണങ്ങൾക്ക് ശശാശ്വത പരിഹാരം കാണണമെന്നും സിപിഐഎം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അതേസമയം, വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള കേരളത്തിന്‍റെ ആവശ്യങ്ങളോട് കേന്ദ്രം അവഗണന തുടരുകയാണ്. വന്യ ജീവി സംരക്ഷണ നിയമം പരിഷ്ക്കരിക്കാൻ ഒരാലോചനയുമില്ലെന്ന് കേന്ദ്ര വനം വകുപ്പ് ഇന്നലെ അറിയിച്ചു.
വന്യജീവി സംരക്ഷണവും നിയന്ത്രണവും സംസ്ഥാന വിഷയമെന്നും കേന്ദ്രം പറഞ്ഞു. 1972ലെ വനം വന്യജീവി സംരക്ഷണ നിയമം പരിഷ്‌കരിക്കാന്‍ ആലോചയില്ലെന്നും വന്യജീവി ആക്രമണം തടയാന്‍ ധനസഹായം നല്‍കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ഹാരിസ് ബീരാന്‍ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രത്തിന്‍റെ മറുപടി.
വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുമ്പോഴാണ് നിയമത്തില്‍ ഭേദഗതി വേണമെന്ന കേരളത്തിന്റെ ആവശ്യം പൂര്‍ണമായും തളളുന്നത്. വന്യ ജീവി ആക്രമണം തടയാന്‍ 620 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. കാട്ടുപന്നിയെ ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ലെന്ന് എ എ റഹിം എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനും കേന്ദ്രം മറുപടി നല്‍കി. കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാരെ ഷെഡ്യൂള്‍ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചിട്ടില്ല.
ഇക്കാര്യത്തില്‍ സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തിന് പ്രസക്തിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. വന്യജീവിസംരക്ഷണനിയമം ‘മനുഷ്യനശീകരണ നിയമ’മായി മാറിയിരിക്കുന്ന അവസ്ഥയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയും വി. ശിവദാസന്‍ എംപിയും ശൂന്യവേളയില്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ മാത്രമല്ല, രാജ്യത്താകമാനം വന്യജീവി ആക്രമണം മൂലമുളള മരണസംഖ്യ വര്‍ദ്ധിക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്യാനാവില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

