വളാഞ്ചേരി എടയൂരില്‍ കാട്ടുപന്നി ശല്യം; അഞ്ചു പേര്‍ക്ക് പരിക്ക്

മലപ്പുറം വളാഞ്ചേരി എടയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രണ്ട് കുട്ടികളടക്കം അഞ്ചു പേര്‍ക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇവര്‍ വളാഞ്ചേരി നടക്കാവില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

ALSO READ: ‘ജയിലിലേക്ക് പോയ കെജ്‌രിവാളിനേക്കാൾ ആയിരം മടങ്ങ് ശേഷിയുള്ള കെജ്‌രിവാൾ ആണ് തീഹാറിന് പുറത്തേക്ക് എത്തിയിട്ടുള്ളത്’: ഡോ. ജോൺ ബ്രിട്ടാസ് എം പി

വളാഞ്ചേരി കഞ്ഞിപ്പുര, എടയൂര്‍ സി കെ പാറ എന്നിവിടങ്ങളിലാണ് കാട്ടുപന്നികള്‍ വിഹരിയ്ക്കുന്നത്. കഞ്ഞിപ്പുരയില്‍ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന രണ്ട് കുട്ടികളെയാണ് കാട്ടുപന്നി ആക്രമിച്ചത്.സി കെ പാറയില്‍ സ്ത്രീകടക്കം മൂന്നു പേര്‍ക്ക് നേരെ പാഞ്ഞടുത്തു. സ്വദേശി സോപാനം വീട്ടില്‍ ഹരിദാസ്, ഭാര്യ നിര്‍മല, ഇവരുടെ അയല്‍ക്കാരി ബീന എന്നിവര്‍ക്കാണ് കാട്ടുപന്നിയുടെ അക്രമമേറ്റത്.

ALSO READ: വിവാഹ നിശ്ചയം മുടങ്ങിയതില്‍ പ്രകോപിതനായി; പതിനാറുകാരിയുടെ കഴുത്തറുത്ത് തലയുമായി കടന്നുകളഞ്ഞ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

അക്രമത്തില്‍ മുഖത്തും പുറത്തും മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റവരെല്ലാം നടക്കാവില്‍ ചികിത്സയിലാണ്. കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here