നിലമ്പൂരില്‍ കാട്ടുപോത്ത് റോഡിലിറങ്ങി; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവില്‍ വനം വകുപ്പ് തുരത്തി

wild-buffalo-vazhikkadavu-nilambur

മലപ്പുറം നിലമ്പൂർ വഴിക്കടവില്‍ കാട്ടുപോത്ത് റോഡിലെത്തി. നാടുകാണി ചുരം റോഡിലൂടെ ഇറങ്ങിയ കാട്ടുപോത്ത് വഴിക്കടവ് പുന്നയ്ക്കലിലാണെത്തിയത്. നാട്ടുകാര്‍ ബഹളം വെച്ച് തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ഒടുവിൽ, വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ആണ് ജനവാസ മേഖലയില്‍ നിന്ന് കാട്ടുപോത്തിനെ തുരത്തിയത്.

Read Also: വിതുര – പേപ്പാറ റോഡില്‍ കാട്ടാനക്കൂട്ടം; നിരീക്ഷിച്ച് വനം വകുപ്പ്

അതിനിടെ, നിലമ്പൂർ മുണ്ടേരി ഫാമിലെ വിത്ത് കൃഷിത്തോട്ടത്തിൽ കാട്ടാനക്കൂട്ടമിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴ് മണിയോടെയാണ് തണ്ടൻ കല്ല് ഭാഗത്തു നിന്ന് ചാലിയാർ പുഴ കടന്ന് കാട്ടാക്കുട്ടം എത്തിയത്. ഒച്ച വെച്ചും പടക്കം പൊട്ടിച്ചും ഒരു മണിക്കൂറിന് ശേഷം കാട്ടാന കൂട്ടത്തെ കാടുകയറ്റി. ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News