
അതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. വാഴച്ചാൽ സ്വദേശികളായ അംബിക, സതീഷ് എന്നിവരാണ് മരിച്ചത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം വഞ്ചിക്കടവിൽ ആയിരുന്നു കാട്ടാനാക്രമണം. ഇന്നലെ രാത്രി കാട്ടാനയെ കണ്ട് ഇരുവരും ഓടിയിരുന്നു. രാവിലെ പ്രദേശവാസികൾ എത്തി നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ രണ്ടുപേരെയും കണ്ടെത്തിയത്. വനവിഭവങ്ങൾ ശേഖരിക്കാനായി പ്രദേശത്ത് താമസിക്കുകയായിരുന്നു ഇവരെന്നാണ് വിവരം.
നാലു പേരാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. തുടർന്ന് ഇവർ പലഭാഗത്തേക്കായി ഓടുകയായിരുന്നു. രണ്ടുപേർ പുഴ മുറിച്ചുകടന്ന് രക്ഷപെട്ടു. മറ്റുള്ളവർക്കായി ഇന്ന് രാവിലെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയത്.
ALSO READ: തൂപ്പുകാരിയിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; പത്തനാപുരത്തിന് പത്തരമാറ്റേകി ആനന്ദവല്ലി
പാലക്കാട് കാട്ടാന ഓട്ടോറിക്ഷ തകർത്തു
പാലക്കാട് കാട്ടാന ഓട്ടോറിക്ഷ തകർത്തു. കല്ലടിക്കോട് കരിമല മാവുചുവട്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോയാണ് കാട്ടാന തകർത്തത്. ചൂരക്കോട് സ്വദേശി സുരേഷിന്റെ ഓട്ടോ ആയിരുന്നു ഇത്.
ഇന്നലെ രാത്രിയായാരിന്നു സംഭവം. ഉണ്ടായത്. കരിമല ഭാഗത്ത് കഴിഞ്ഞ ദിവസം രണ്ടു ആനകളുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആനയെത്തി ഓട്ടോറിക്ഷ തകർത്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here