
ഇടുക്കിയിൽ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. പീരുമേടിനു സമീപം വനത്തിനുള്ളില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. മലമ്പണ്ടാര വിഭാഗത്തില്‍ പെട്ട സീത (54) ആണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. ഉൾകാട്ടിൽ വെച്ചായിരുന്നു സംഭവം.
Read Also: യാത്രക്കാരനെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി
പീരുമേട് പ്ലാക്കത്തടത്തിനു സമീപം വനത്തിനുള്ളിലായിരുന്നു ആക്രമണം. ഇവരുടെ ഭര്‍ത്താവ് ബിനുവിനും പരുക്കേറ്റു. ഇയാളെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് മൃതദ്ദേഹം വിട്ടുനല്‍കും. വനവുമായി ബന്ധപ്പെട്ടു മാത്രം ജീവിക്കുന്ന ആദിവാസി വിഭാഗത്തില്‍ പെട്ട സ്ത്രീയാണ് മരിച്ചത്.
പ്ലാക്കത്തടത്ത് പട്ടികവര്‍ഗ വകുപ്പ് താമസസൗകര്യവും മറ്റും ഒരുക്കിയിട്ടുണ്ടെങ്കിലും പകല്‍ സമയം ഇവര്‍ വനത്തിലാണ് ചിലവഴിക്കുന്നത്. ജനവാസമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങുന്നതിലെ വനംവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാണിച്ച് സി പി ഐ എമ്മിൻ്റെ നേതൃത്വത്തില്‍ പീരുമേട് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ തിലകന്‍, പീരുമേട് ഏരിയാ സെക്രട്ടറി എസ് സാബു തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. ജനവാസ മേഖലയിലേക്ക് കാട്ടാന ഇറങ്ങുന്നത് തടയണമെന്നും മരിച്ച സീതയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും സി പി ഐ എം നേതാക്കള്‍ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

