
കോഴിക്കോട് കക്കാടംപൊയിലില്‍ വീണ്ടും കാട്ടാന ആക്രമണം. വൃദ്ധ ദമ്പതികളുടെ വീട് ആക്രമിച്ചു. മരത്തോട് ഭാഗത്താണ് സംഭവം. വീട് ഭാഗികമായി തകര്‍ന്നു. അർധരാത്രി 12 മണിക്ക് ശേഷമാണ് കാട്ടാന എത്തി വീട് തകര്‍ത്തത്.
80 വയസുള്ള ജോസഫും ഭാര്യയും ആണ് ആ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. പൊളിഞ്ഞ ഭാഗം നാട്ടുകാരുടെ സഹായത്തോടെ താത്കാലികമായി നന്നാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാന വീട്ടുമുറ്റത്തെ ജീപ്പ് മറിച്ചിട്ട വീടിന്റെ ഏതാണ്ട് അടുത്താണ് ഈ സംഭവം.
Read Also: ഹേമചന്ദ്രന്‍ കൊലപാതകം; മുഖ്യ പ്രതി നൗഷാദിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും
അതിനിടെ, പാലക്കാട് മുതലമടയില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി. വ്യാപകമായി കൃഷി നശിപ്പിച്ചു. മുതലമട വേലാങ്കാട്ടില്‍ കെ ചിദംബരന്‍ കുട്ടിയുടെ തോട്ടത്തിലാണ് കാട്ടാന ഇറങ്ങിയത്. മാവ്, കവുങ്ങ് അടക്കമുള്ളവ വ്യാപകമായി കൃഷി നശിപ്പിച്ചു.
News Summary: Another wild elephant attack in Kakkadampoyil, Kozhikode. The house of an elderly couple was attacked.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

