കാട്ടാനയാക്രമണം; മരിച്ച പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം

കാട്ടാനയാക്രമണത്തിൽ മരിച്ച പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ കളക്ടർ ഡോ. രേണുരാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനമായി. കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. പത്ത്‌ ലക്ഷം ഉടൻ നൽകും. പോളിന്റെ ഭാര്യക്ക്‌ സ്ഥിര ജോലി സംബന്ധിച്ച് പത്ത്‌ ദിവസത്തിനകം തീരുമാനമാകും. മകളുടെ ഉന്നത വിദ്യാഭ്യാസത്തിലും തീരുമാനമായി. പോളിനെ കൊല്ലപ്പെടുത്തിയ ആനയെ ഐഡന്റിഫൈ ചെയ്യാൻ നടപടി.ആവശ്യമെങ്കിൽ മയക്കുവെടിവെച്ച്‌ പിടികൂടാനും ചർച്ചയിൽ തീരുമാനിച്ചു. ജില്ല കളക്ടറും ജനപ്രതിനിധികളും തമ്മിൽ നടത്തിയ യോഗത്തിലാണ് തീരുമാനം.

ALSO READ: ‘ഞങ്ങള്‍ വിവാഹമോചിതരാണ്, ബാക്കിയുള്ളവര്‍ അതില്‍ ചികഞ്ഞ് നോക്കേണ്ട’: ജിഷിന്‍ മോഹന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News