ഇടുക്കി ശാന്തൻപാറയിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം; ആനയിറങ്കലിൽ ആന റേഷൻ കട തകർത്തു

chakka komban

ഇടുക്കി ശാന്തൻപാറയിൽ വീണ്ടും ചക്കകൊമ്പന്റെ ആക്രമണം. ശാന്തൻപാറ ആനയിറങ്കലിൽ ആന റേഷൻ കട തകർത്തു. മുമ്പ് അരികൊമ്പനടക്കം തകർത്ത റേഷൻ കടയാണ് വീണ്ടും കാട്ടാന തകർത്തത്. പുലർച്ചെ നാലുമണിയോടുകൂടിയാണ് സംഭവം. കുമളി – മൂന്നാർ സംസ്ഥാനപാതയിൽ ആനയിറങ്കലിൽ പ്രവർത്തിക്കുന്ന റേഷൻ കടയ്ക്ക് നേരെ ചക്കകൊമ്പൻ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

Also Read; ഉത്തരാഖണ്ഡിൽ ട്രക്കിനിടെ മലയാളി വിദ്യാർത്ഥി മരിച്ചു; മരിച്ചത് ഇടുക്കി സ്വദേശി

എംഎം രവീന്ദ്രന്റെ ലൈസൻസിയിലുള്ള ഉടുമ്പൻചോല എആർഡി 26 നമ്പർ കടയാണ് തകർത്തത്. കെട്ടിടത്തിന്റെ ഒരു ഭാഗം തകർത്ത ആന അരി ചാക്കുകൾ വലിച്ച് പുറത്തേക്കിട്ട് അരി ഭക്ഷിച്ചു. നാട്ടുകാർ ബഹളം വെച്ചതിന് തുടർന്ന് ഏറെ നേരത്തിനു ശേഷമാണ് ആന മേഖലയിൽ നിന്നും മടങ്ങിയത്. തുടർന്ന് ആർആർടി സംഘവും സ്ഥലത്തെത്തി. മുമ്പ് നിരവധിതവണ ഇതേ റേഷൻ കട അരികൊമ്പൻ ഉൾപ്പെടെയുള്ള കാട്ടാനകൾ തകർത്തിരുന്നു.

Also Read; അങ്കമാലിയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍; ഗുരുതരമായി പൊള്ളലേറ്റ മക്കള്‍ ആശുപത്രിയില്‍

ഇതിന് സമീപമുള്ള അരികൊമ്പൻ്റെ നിരന്തര ആക്രമണം നേരിട്ടിരുന്ന പന്നിയാറിലെ റേഷൻ കട രണ്ടുമാസം മുമ്പാണ് ചക്കക്കൊമ്പൻ തകർത്തത്.ഇതിൻ്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു വരുന്നതിനിടയിലാണ് സമീപത്തുള്ള റേഷൻകടയിലും ആന ആക്രമണം നടത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News