
തൃശ്ശൂര്‍ പാലപ്പിള്ളിയില്‍ ബൈക്കില്‍ പോകുകയായിരുന്ന കുടുംബത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന. കുണ്ടായി എസ്റ്റേറ്റ് ജീവനക്കാരനായ കുഞ്ഞിപ്പയും ഭാര്യയും കുഞ്ഞും ബൈക്കില്‍ പോകുമ്പോഴാണ് സംഭവം.
ഇന്നലെ രാത്രി ഇവര്‍ ആശുപത്രിയില്‍ പോവുകയായിരുന്നു. റോഡില്‍ നില്‍ക്കുകയായിരുന്ന കുട്ടിക്കൊമ്പന്‍ ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ആക്രമണസ്വഭാവത്തോടെ ആന ഇവര്‍ക്കുനേരെ പാഞ്ഞുവരികയായിരുന്നു. തുടര്‍ന്ന് വെള്ളികുളങ്ങര ഫോറെസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി അവരുടെ ജീപ്പില്‍ ആണ് ഇവരെ വീട്ടില്‍ എത്തിച്ചത്.
അതേസമയം ഇന്നലെ പുലർച്ചെ കഞ്ചിക്കോട് പനംകാട് ചുള്ളിപള്ളത്തെത്തിയ ഒറ്റയാൻ ഏക്കർ കണക്കിനു നെൽക്കൃഷി നശിപ്പിച്ചു. ചുള്ളിപള്ളത്ത് സുധീഷിന്റെ തെങ്ങിൻതോപ്പിലെ 15 തെങ്ങുകൾ കുത്തിമറിച്ചിട്ടു. മദപ്പാടുള്ള പിടി–14 എന്ന ഒറ്റയാനാണ് മേഖലയിലെത്തിയത്. നല്ല വിളവു ലഭിച്ചിരുന്ന തെങ്ങുകളാണ് നശിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here