വയനാട്ടിൽ കാട്ടാനയുടെ ആക്രമണം; വയോധികന് പരുക്ക്

വയനാട് തോല്‍പ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരുക്കേറ്റു. കക്കേരി കോളനിയിലെ കുട്ടനാണ് പരുക്കേറ്റത്. സൃഹൃത്തുക്കൾക്കൊപ്പം വനത്തിൽ നിന്ന് തേന്‍ ശേഖരിച്ച് മടങ്ങുമ്പോൾ വ്യാഴഴ്ച വൈകുന്നേരത്തോടെയായിരുന്നു കാട്ടാനയുടെ ആക്രമണം.ആക്രമണത്തിൽ 4 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാലിനും കൈയ്ക്കും പരുക്കേറ്റ കുട്ടനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here