കാട്ടാന ആക്രമണത്തില്‍ മരിച്ച പോളിന്റെ പോസ്റ്റ്മോര്‍ട്ടം തുടങ്ങി; മൃതദേഹം നാളെ വിട്ടുനല്‍കും

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച പോളിന്റെ പോസ്റ്റ്മോര്‍ട്ടം തുടങ്ങി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. ഇന്ന് തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കലക്ടര്‍ ഉത്തരവിടുകയായിരുന്നു. മൃതദേഹം രാവിലെ വിട്ടുനല്‍കും.

ALSO READ: കേരളത്തിലെ ആദ്യത്തെ ലിഫ്റ്റ് ബ്രിഡ്ജില്‍ ട്രയല്‍ റണ്‍ വിജയകരം; ഉദ്ഘാടനം 20ന്

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു പോള്‍. കുറുവ ദ്വീപ് പാക്കം സ്വദേശിയായ പോള്‍ കുറുവ ദ്വീപിലെ വാച്ചറായിരുന്നു.

ഇന്ന് രാവിലെയാണ് അദ്ദേഹത്തെ കാട്ടാന ആക്രമിച്ചത്. പാക്കം മേഖലയില്‍ നിന്ന് കുറുവ ദ്വീപിലേക്കുള്ള എന്‍ട്രന്‍സില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം.

ALSO READ: കടന്നല്‍ ആക്രമണം വ്യാപകമാകുന്നു: കര്‍ഷകന്‍ മരിച്ചു, നിരവധി പേര്‍ക്ക് കുത്തേറ്റു

അതേസമയം കാട്ടാന ആക്രമണത്തില്‍ 17 ദിവസത്തിനിടയില്‍ 3 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് നാളെ വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News