യാത്രക്കാരുടെ കാർ തകർത്ത് ഒറ്റയാൻ; സംഭവം തമിഴ്നാട് കോത്തഗിരി – മേട്ടുപ്പാളയം മലയോര റോഡിൽ

തമിഴ്നാട് കോത്തഗിരി – മേട്ടുപ്പാളയം മലയോര റോഡിൽ ഒറ്റയാൻ യാത്രികരുടെ കാർ ആക്രമിച്ചു തകർത്തു. ഇന്ന് രാവിലെയാണ് സംഭവം. കോത്തഗിരിയിൽ നിന്ന് മേട്ടുപ്പാളയത്തേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് ഒറ്റയാൻ തകർത്തത്. യാത്രികർ കാറിൽ നിന്ന് ഓടി രക്ഷപ്പെട്ടതിനാൽ ജീവഹാനി ഒഴിവായി. കഴിഞ്ഞ 10 ദിവസമായി നീലഗിരി ജില്ലയിലെ കോത്തഗിരി മേട്ടുപാളയത്തെ മലയോരത്താണ് ഒറ്റയാൻ നിലയുറപ്പിച്ചിരിക്കുന്നത്. ഇതേ റൂട്ടിൽ ഓടുന്ന ബസിന്റെ ചില്ലുകളും കഴിഞ്ഞ ദിവസം ആന തകർത്തിരുന്നു. പ്രദേശത്ത് കാട്ടാനകളുടെ ശല്യം പതിവായിരിക്കുകയാണ് എന്നാണ് നാട്ടുകാരുടെ പരാതി.

Also Read; അർധ നഗ്നനായി തിയേറ്ററിൽ മുട്ടിലിഴഞ്ഞ് മോഷണം; സിസിടിവിയിലെ പ്രതിയെ തേടി പോലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News