തിരുവനന്തപുരം കോട്ടൂരില്‍ കാട്ടാന ആക്രമണം; ഫോറസ്റ്റ് ഓഫീസര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം കോട്ടൂരില്‍ കാട്ടാന ആക്രമണം. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോട്ടൂരില്‍ നിന്നും വാലിപ്പാറയ്ക്ക് പോകുന്ന വഴി പാലമൂട് ആണ് സംഭവം. പട്രോളിങ്ങിനായി ബൈക്കിലെത്തിയ സെക്ഷന്‍ ഓഫീസര്‍ റെജിക്ക് നേരെയാണ് ആന പാഞ്ഞടുത്തത്. ബൈക്ക് ഉപേക്ഷിച്ച് ഓടിയപ്പോള്‍ ആന പിന്തുടര്‍ന്നു. ബൈക്ക് ആന പൂര്‍ണമായും തകര്‍ത്തു. സംഘത്തില്‍ മൂന്ന് പിടിയാനയും ഒരു കുട്ടിയാനയും ഉണ്ടായിരുന്നുവെന്ന് റെജി പറഞ്ഞു. ഇതില്‍ ഒരാനയാണ് ആക്രമിച്ചത്. ആനകള്‍ തിരികെ വനത്തില്‍ കയറിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ALSO READ:  വിദ്യാര്‍ത്ഥിനികളോട് ലൈംഗികാതിക്രമം കാട്ടിയ സംഭവം: അധ്യാപകനെ തിരിച്ചെടുത്ത് കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News